• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ബൈക്കിൽ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Death | ബൈക്കിൽ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

ഒൻപുതു വര്‍ഷം വിദേശത്തായിരുന്ന അർജുൻ ആറുമാസം മുൻപാണ് നാട്ടിലെത്തിയത്.

  • Last Updated :
  • Share this:
    കാസർകോട്: ബൈക്കിൽ ദേശീയപര്യടനത്തിനിറങ്ങിയ തൃശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവിൽ പിഎസ് അരുജുൻഎ(31) ആണ് മരിച്ചത്. ഒൻപുതു വര്‍ഷം വിദേശത്തായിരുന്ന അർജുൻ ആറുമാസം മുൻപാണ് നാട്ടിലെത്തിയത്.

    തൃശൂരിൽ നിന്ന് ബൈക്കില്‍ യാത്രതിരിച്ച അർജുൻ ചൊവ്വാഴ്ച വൈകിട്ടാണ് സൗദി അറേബ്യയിൽ കൂടെ ജോലിചെയ്തിരുന്ന ചീമേനി വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിൽ എത്തിയത്. പര്യടനത്തിന്റെ ആദ്യദിനം മോഹനന്റെ വീട്ടിൽ താമസിച്ച് അടുത്തദിവസം യാത്ര തുടരുകയായിരുന്നു ലക്ഷ്യം.

    രാത്രി ഭക്ഷണം കഴിച്ചതിന്ശേഷം ഒൻപതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. അച്ഛൻ: സിദ്ധാർഥൻ, അമ്മ: ഉഷ(റിട്ട. അധ്യാപിക, പനങ്ങാട് ഹൈസ്കൂൾ), ഭാര്യ: അഞഞ്ജന, ഏക മകൻ ദേവിക്ഡ്രോൺ. സഹോദരൻ അരുൺ.

    Also Read-ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

    ആശുപത്രിയ്ക്കടുത്ത് റോഡപകടത്തിൽ പരിക്കേറ്റയാൾ വഴിയാത്രക്കാർ തിരിഞ്ഞു നോക്കാതെ കിടന്ന് മരിച്ചു

    കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡില്‍ ഏറ്റുമാനൂരിന് സമീപം കാരിത്താസിലാണ് അപകടം നടന്നത്. കോട്ടയം നട്ടാശേരി കുഴിക്കാലയിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. രാത്രി പത്തുമണിയോടെയയാിരുന്നു അപകടം നടന്നത്.

    കോട്ടയം ഭാഗത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയില്‍ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അരുണിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

    അപകടസമയം ഇതുവഴിയെത്തിയ മോട്ടർവാഹന വകുപ്പിന്റെ വാഹനത്തിലാണ് റോഡിൽ കിടന്ന അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: