ഇന്റർഫേസ് /വാർത്ത /Kerala / പെണ്‍സുഹൃത്തിനെ കാണാന്‍പോയ യുവാവിനെ കാണാനില്ല; ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് പരാതി

പെണ്‍സുഹൃത്തിനെ കാണാന്‍പോയ യുവാവിനെ കാണാനില്ല; ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് പരാതി

വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്ന യുവാവ് രണ്ട് സുഹൃത്തുക്കളുമായെത്തിയത്

വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്ന യുവാവ് രണ്ട് സുഹൃത്തുക്കളുമായെത്തിയത്

വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്ന യുവാവ് രണ്ട് സുഹൃത്തുക്കളുമായെത്തിയത്

  • Share this:

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി ഇന്നലെയാണ് കിരണ്‍ എന്ന യുവാവ് രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറഞ്ഞു.

എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. കിരണിനായി തിരച്ചിൽ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവർ ഒളിവിലാണ്.

വീട്ടിലേക്ക് പോകവേ സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആലപ്പുഴ ബൈപാസിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മംഗലാപുരം യെനപോയ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പിൽ അബ്ദുൾ ഹക്കീമിന്റെ മകളുമായ എ ഫൗസിയ ഹക്കീം (21) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ച ഫൗസിയയുടെ ബന്ധു കൂടിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ഫായിസ് നിവാസിൽ ബഷീറിന്റെ മകൻ ബി.ഫായിസ് അഹമ്മദ് (21) പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു സംഭവം.

മംഗലാപുരത്ത് നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഫൗസിയ, ഫായിസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ബൈപാസിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിന് മൊഴി നൽകി. നിയന്ത്രണം വിട്ട സ്കൂട്ടർ ബൈപാസിന്റെ കൈവരിയിൽ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Also Read- വീടിന്റെ മേൽക്കൂരയിൽ നിന്നു വീണ പാമ്പിന്റെ കടിയേറ്റ് നാലരവയസുകാരൻ മരിച്ചു

ബൈപാസ് ബീക്കൺ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. ഫൗസിയ ആശുപത്രിയിലെത്തുന്നതിന് മുൻപ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് തൃക്കുന്നപ്പുഴ മസ്ജിദ് തൗഫിഖിൽ കബറടക്കി. മാതാവ് നസിയത്ത്. സഹോദരി നൗഫിയ.

First published:

Tags: Man missing, Thiruvananthapuram