• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിന്‍റെ മൃതദേഹം ഓടയില്‍; മുഖത്തും ശരീരത്തും പരിക്കേറ്റ നിലയിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിന്‍റെ മൃതദേഹം ഓടയില്‍; മുഖത്തും ശരീരത്തും പരിക്കേറ്റ നിലയിൽ

മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കേറ്റു ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുരിശു കവലയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചെ ഒരു മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാറത്തോട് മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ ജെറിൻ ജെയിംസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കേറ്റു ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. അരയിൽ മദ്യക്കുപ്പിയും തിരുകിയിരുന്നു. മദ്യപിക്കുന്നതിനിടെ സമീപത്തെ കലുങ്കൽ നിന്ന് ഓടയിലേക്ക് വീണതാകാം എന്നതാണ് പൊലീസ് നിഗമനം.

    സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം അറിയാൻ കഴിയൂ എന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.

    Also Read-Body Found | ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാർത്ഥി മരിച്ചു

    കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി കെ സുലൈമാന്‍റെ മകൻ ഷുഹൈബ് (21) ആണ് മരിച്ചത്.

    ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജ് ബി കോം വിദ്യാർത്ഥിയായിരുന്നു.

    ഷുഹൈബ് പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്ത് വന്നിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിനഷെസ (വിദ്യാർത്ഥിനി). ഖബറടക്കം വ്യാഴാഴ്ച്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
    Published by:Jayesh Krishnan
    First published: