കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കോട്ടയം ഈരാറ്റുപേട്ടയില്‍

പരിക്കേറ്റ കടയുടമയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: August 9, 2020, 4:46 PM IST
കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കോട്ടയം ഈരാറ്റുപേട്ടയില്‍
Death
  • Share this:
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി കണിയാംപറമ്പില്‍ ബിജു ആണ് മരിച്ചത്.

വല്ല്യാത്ത് സാനിവെയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. വെള്ളപ്പൊക്കത്തിൽ കടയിൽ ചെളി അടിഞ്ഞ് കൂടിയിരുന്നു. ഇതിനെ തുടർന്ന് മോട്ടോര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ്

ബിജുവിന് ഷേക്കേറ്റത്.

ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിലാണ് സംഭവം നടന്നത്. കട ഉടമയ്ക്കും ഷോക്കേറ്റിരുന്നു. പരിക്കേറ്റ കടയുടമയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by: user_49
First published: August 9, 2020, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading