നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Suicide | ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു; നീതി ലഭിച്ചില്ലെന്ന് കുറിപ്പ്

    Suicide | ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു; നീതി ലഭിച്ചില്ലെന്ന് കുറിപ്പ്

    സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

    മൊഫിയ പർവീൻ

    മൊഫിയ പർവീൻ

    • Share this:
      ആലുവ: ആലുവയ്ക്കടുത്ത്(Aluva) എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ചനിലയില്‍(Suicide) കണ്ടെത്തി. മൊര്‍ഫിയ പര്‍വീനാണ്(23) മരിച്ചത്. ആത്മഹത്യാക്കുറിപ്പ്(Suicide Note) കണ്ടെത്തിയിട്ടുണ്ട്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തിരികെ വീട്ടിലെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

      പരാതി നല്‍കി വീട്ടിലെത്തിയ മൊഫിയ ഏറെ നേരം കതകടച്ചിരിക്കുകയായിരുന്നു. പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

      അതേസമയം സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.

      Also Read-Suicide | യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

      മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഭര്‍ത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന് താക്കീത് ചെയ്തതനെനനാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമര്‍ശം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Jayesh Krishnan
      First published:
      )}