നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ ഭാവി വരന് വാട്സ്ആപ്പിൽ അയച്ച് യുവതി ആത്മഹത്യ ചെയ്തു

  Suicide| കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ ഭാവി വരന് വാട്സ്ആപ്പിൽ അയച്ച് യുവതി ആത്മഹത്യ ചെയ്തു

  കൊല്ലം പായിക്കുഴി കന്നേലിത്തറയിൽ സുമയ്യ ആണ് മരിച്ചത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം: കഴുത്തിൽ കുരുക്കിടുന്ന ദൃശ്യങ്ങൾ ഭാവി വരന് വാട്സ് ആപ്പിൽ (WhatsApp)അയച്ചു നൽകിയതിനു ശേഷം യുവതി ജീവനൊടുക്കി(Suicide). കൊല്ലം പായിക്കുഴി കന്നേലിത്തറയിൽ സുമയ്യ(18) ആണ് മരിച്ചത്. കന്നേലിത്തറയിൽ സലിം-സബീന ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം.

   വിദേശത്തുള്ള പ്രതിശ്രുത വരനുമായി സംസാരിക്കുന്നതിനിടെ പിണങ്ങിയതിനെ തുടർന്നാണ് ഫോട്ടോ അയച്ച് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സുമയ്യ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന വിവരം ബന്ധുക്കളേയും പൊലീസിനേയും അറിയിച്ചതും യുവാവാണ്. ‌‌

   വീട്ടിലെ മുറിയിൽ ജനൽകമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുമയ്യയുടെ ഭാവിവരൻ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓടിയെത്തിയെങ്കിലും സുമയ്യ മരിച്ചിരുന്നു.

   മേമന സ്വദേശിയായ യുവാവുമായി പഠനകാലം മുതൽ പ്രണയത്തിലായിരുന്നു സുമയ്യ. മൂന്ന് മാസം മുമ്പാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. മൂന്ന് ദിവസം മുമ്പ് സുമയ്യയുടെ പിതൃസഹോദരൻ മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

   മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്തു നിന്നും യുവാവ് ഫോണിൽ വിളിച്ചു. യുവാവുമായി സംസാരിച്ചു കൊണ്ട് സുമയ്യ സ്വന്തം വീട്ടിലേക്ക് പോയി. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ പിണങ്ങിയതോടെയാണ് ദാരുണ സംഭവമുണ്ടായത്.

   Also Read-മലപ്പുറത്ത് ആൺകുട്ടികളെ ഉപയോഗിച്ച് HoneyTrap; മധ്യവയസ്ക്കനിൽ നിന്നും 5 ലക്ഷം തട്ടിയെടുത്ത സംഘം പിടിയിൽ

   സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത ഓച്ചിറ പൊലീസ് മൊബൈൽ ഫോണിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

   പ്രണയബന്ധം വീട്ടുകാർ എതിർത്തു; പെൺകുട്ടിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു

   പ്രണയബന്ധം വീട്ടുകാർ എതിർത്തതിന്റെ പേരിൽ കാമുകിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു(man tried to kill his girlfriend). തമിഴ്നാട്ടിലെ (Tamil Nadu) മിഞ്ചൂർ സ്വദേശിയായ യുവാവാണ് കാമുകിയെ കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കാമുകിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ കഴുത്തറുത്തതിന് ശേഷം വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. അജിത് എന്നാണ് യുവാവിന്റെ പേര്. ഇരുപത്തിരണ്ടുകാരിയായ യുവതിയും അജിത്തും മൊബൈൽ ഷോപ്പിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

   എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയബന്ധം എതിർത്തു. മറ്റൊരാളുമായി യുവതിയുടെ വിവാഹവും നിശ്ചയിച്ചു. ഇതിൽ പ്രകോപിതനായ അജിത് ഞായറാഴ്ച്ച പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

   പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന യുവാവ് മുറിയിൽ കയറി വാതിലടച്ചു. യുവതിയുടെ നിലവിളി കേട്ട് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വീട്ടുകാർ മകളെ കണ്ടത്. തൊട്ടടുത്ത് കത്തിയുമായി അജിത്തുമുണ്ടായിരുന്നു. ഉടൻ തന്നെ അജിത് മറ്റൊരു മുറിയിലേക്ക് ഓടിക്കയറി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}