• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Found Dead | ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  • Last Updated :
  • Share this:
    കോട്ടയം: ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാം കടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസിനെ(24)യാണ് മരിച്ച നിലയില്‍‌ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    വീട്ടുകാർ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭർത്താവ്. കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ രണ്ടര മാസം മാത്രമാണ് ഭർതൃഗൃഹത്തിൽ താമസിച്ചത്.

    Also Read-Suicide | കോഴിക്കോട് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

    പിന്നീട് യുവതി മാതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. വൈക്കം തഹസിൽദാർ ടി.എം.വിജയൻ, തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരൻ, എ എസ്ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ച ശേഷം കബറടക്കം നടത്തി. മാതാവ്: സാജിത, സഹോദരൻ: മുബാറക്.

    റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു
    ആലപ്പുഴ പുന്നപ്ര കുറവൻതോട് ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: