നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • യുവതി അയൽ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

    യുവതി അയൽ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

    ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോട്ടയം: പാലായിൽ (Pala) യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് (Police) പറഞ്ഞു.

      നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ല. സോഷ്യൽമീഡിയ  അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

      തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്. പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

      Also Read- അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിലായത് ഗാർഹിക പീഡനത്തിന്

      കിണറിനു സമീപത്തു നിന്ന് ടോർച്ച് കണ്ടെത്തി. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഫോറൻസിക്, വിരലടയാള വിദഗ്ധരും തഹസിൽദാർ എസ്. ശ്രീജിത്തും സ്ഥലത്തെത്തി. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച് സംസ്കരിക്കും.

      അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ മണി ആരോപിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താനും അമ്മയും ദൃശ്യയെ പാലായിലെ വീട്ടിലാക്കി ഏലപ്പാറയ്ക്കു പോന്നത്. ഏലപ്പാറയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞ് 4 മണിയോടെ പാലായിൽ നിന്ന് ദൃശ്യയുടെ ഭർത്താവിന്റെ സഹോദരനാണ് ഫോൺ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞത്. ഏഴുമണിയോടെ പാലയിലെത്തുമ്പോൾ, ദൃശ്യയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി എന്നാണ് പറഞ്ഞത്.

      ഉച്ചവരെ വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ദൃശ്യ 2 മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്തു എന്നു കരുതുന്നില്ല. മദ്യപിച്ച് വന്ന് ഭർത്താവും ഭർതൃ പിതാവും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പൊലീസിൽ സഹോദരൻ മണി പരാതി നൽകി.

      Also Read- Arrest| യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ; പിടിയിലായത് കാമുകന് പിന്നാലെ

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Rajesh V
      First published:
      )}