HOME » NEWS » Kerala »

ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്നിറങ്ങിയ യുവതി കുളത്തിൽ മരിച്ച നിലയിൽ

ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: January 29, 2021, 3:28 PM IST
ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്നിറങ്ങിയ യുവതി കുളത്തിൽ മരിച്ച നിലയിൽ
വിജയലക്ഷ്മി
  • Share this:
ആലപ്പുഴ: ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാരുംമൂട് പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെ (33)യാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read- Sourav Ganguly Hospitalised | സൗരവ് ഗാംഗുലിയെ വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും കാണാനായില്ല. മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയിരിക്കാം എന്ന കണക്കുകൂട്ടലിലില്‍ ബന്ധുക്കൾ മടങ്ങി. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ യുവതി വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ ഇവിടെ നിന്ന് മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതി ബെംഗളുരുവിലേയ്ക്ക് കൊണ്ടു പോയി. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്ക് തിരികെ പോരുകയായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെ യുവതി കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കുളത്തില്‍ നേരത്തെയും നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

മറ്റൊരു സംഭവം- 

ഗ്രാമപഞ്ചായത്ത് അംഗം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ


പെരുമ്പാവൂർ വേങ്ങൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാർഡായ ചൂരത്തോട് നിന്നുള്ള എൽഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രിയിൽ പോയ മകളും മരുമകനും തിരികെയെത്തിയപ്പോഴാണ് സജിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിച്ചു. സജിയെ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറപ്പംപടി പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.
Published by: Rajesh V
First published: January 29, 2021, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories