HOME » NEWS » Kerala » YOUNG WOMAN WHO WAS UNDERGOING TREATMENT FOR INJURIES DUE TO LIFT ACCIDENT DIED

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു

കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മെയ് മാസം 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്.

News18 Malayalam | news18-malayalam
Updated: June 17, 2021, 10:40 AM IST
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു
നദീറ
  • Share this:
കൊല്ലം: തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മെയ് മാസം 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറ താഴേക്ക് വീണത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റിരുന്നു.

Also Read- ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; പ്രതിഷേധം ശക്തമായ സാഹചര്യത്തിലെന്ന് സൂചന

അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Also Read- കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

Also Read- ഷാർജയിലും സൗദിയിലും മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു

ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

രാജ്യതലസ്ഥാനത്ത് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഗ്നിബാധ. കൺവേർഷൻ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാൽ ആളപായം ഒന്നുമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. 'ടീച്ചിംഗ് ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായത്. അവിടെ രോഗികളാരും ഉണ്ടായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല' ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കുകളൊന്നും ഇല്ലെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രി 10.22ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് അഗ്നിശമന വിഭാഗം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സിന്‍റെ ഇരുപത്തിരണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയത്. ഒൻപതാം നിലയിലെ മേൽക്കൂരയിൽ തീ പടർന്നു പിടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാലും സംഭവത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ അന്വേഷണം തന്നെ നടത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.
Published by: Rajesh V
First published: June 17, 2021, 9:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories