• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജ്യേഷ്ഠൻ മരിച്ച അതേ സ്ഥലത്തുവെച്ച് അനുജൻ കുഴഞ്ഞുവീണു മരിച്ചു

ജ്യേഷ്ഠൻ മരിച്ച അതേ സ്ഥലത്തുവെച്ച് അനുജൻ കുഴഞ്ഞുവീണു മരിച്ചു

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേസ്ഥലത്ത് വെച്ച്‌ ഡെന്നീസിന്റെ സഹോദരന്‍ ആല്‍ബിന്‍ പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചു. ആ സ്ഥലത്ത് വെച്ചു തന്നെയാണ് സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.

Dennis Kodencherry

Dennis Kodencherry

 • Last Updated :
 • Share this:
  കോഴിക്കോട്: ജ്യേഷ്ഠന്‍ അപകടത്തില്‍ മരിച്ച സ്ഥലത്തുവെച്ച് വർഷങ്ങൾക്ക് ഇപ്പുറം അനുജൻ കുഴഞ്ഞു വീണു മരിച്ചു. കോടഞ്ചേരി കുറൂര് ജോസ്-വത്സ ദമ്ബതികളുടെ മകന്‍ ഡെന്നീസ് (24) ആണ് മരിച്ചത്. ജ്യേഷ്ഠൻ മരിച്ചു 13 വർഷം കഴിഞ്ഞപ്പോഴാണ് അതേ സ്ഥലത്തു വെച്ച് ഡെന്നീസ് കുഴഞ്ഞു വീണു മരിക്കുന്നത്.

  ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഡെന്നീസ്. പുഴ നീന്തി കയറിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡെന്നീസിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

  13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേസ്ഥലത്ത് വെച്ച്‌ ഡെന്നീസിന്റെ സഹോദരന്‍ ആല്‍ബിന്‍ പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചു. ആ സ്ഥലത്ത് വെച്ചു തന്നെയാണ് സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.

  കോയമ്പത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്റർ പ്രമാണിച്ചാണ് നാട്ടിലെത്തിയത്. മൃതതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അലീനയാണ് ഡെന്നീസിന്‍റെ സഹോദരി.

  യൂത്ത് കോൺഗ്രസ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറാണ് മരിച്ചത്. നടയറയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്തെ മൈതാനത്തിടുത്തുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ അൽസമീറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

  ഇന്നു രാവിലെയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അവർ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാറ്ററിങ് തൊഴിലാളിയായ അൽസമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

  അതിനിടെ അൽ സമീറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സജീനയാണ് അൽ സമീറിന്റെ ഭാര്യ. ഇവർ ഗർഭിണിയാണ്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.

  അതിനിടെ മുസ്ലീംലീഗ് പ്രവർത്തകനായ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡ‍ിയിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിനിടെ കൊലപാതകത്തിനു പിന്നാലെ സിപിഎം ഓഫീസുകള്‍ക്ക് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലീസ് വ്യാഴാഴ്ച പിടികൂടിയത്. തീയിട്ട് നശിപ്പിച്ച സിപിഎം ഓഫീസുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.

  മേഖലയിൽ സമാദാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഇന്ന് സമാധാനയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കളക്ടറേറ്റിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ആക്രമണത്തിൽ തകർന്ന സി.പി.എം ഓഫീസുകൾ പി.ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവർ സന്ദർശിച്ചു.

  കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

  Also Read മുസ്ലീംലീഗ് പ്രവർത്തകന്റെ കൊലപാതകം; പാനൂരിൽ ഇന്ന് സമാധന യോഗം

  ചൊവ്വാഴ്ച, വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മൻസൂറിനും സഹോദരൻ മുഹ്സിനെതിരെയും ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് മൻസൂർ മരിച്ചത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
  Published by:Anuraj GR
  First published: