നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഫോർമാലിൻ സൂക്ഷിച്ചത് കുടിവെള്ള കുപ്പിയിൽ; വെള്ളമെന്ന് കരുതി മദ്യത്തിൽ ഒഴിച്ചു'; ഇരിങ്ങാലക്കുട മരണങ്ങളിൽ പൊലീസ് നിഗമനം

  'ഫോർമാലിൻ സൂക്ഷിച്ചത് കുടിവെള്ള കുപ്പിയിൽ; വെള്ളമെന്ന് കരുതി മദ്യത്തിൽ ഒഴിച്ചു'; ഇരിങ്ങാലക്കുട മരണങ്ങളിൽ പൊലീസ് നിഗമനം

  കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.

  • Share this:
   തൃശൂർ: ഇരിങ്ങാലക്കുടയിൽ (Irinjalakuda) ഫോർമാലിൻ (Formalin) കഴിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ വെള്ളമെന്ന് കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് (Kerala Police). ഇരിങ്ങാലക്കുട ചന്തക്കുന്നിൽ നിശാന്ത് (43), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.

   വ്യാജം മദ്യമാണ് മരണകാരണമെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാൽ ഫോർമാലിൻ ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇരുവരുടെയും ആന്തരിക അവയവങ്ങൾ വെന്തനിലയിലായിരുന്നു. കോഴിക്കട ഉടമയാണ് നിശാന്ത്. കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു.

   കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. മരുന്നു കടയിൽ നിന്ന് വാങ്ങിയതാണ് ഫോർമാലിനെന്ന് പൊലീസിന് സൂചന കിട്ടി. അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും ഫോർമാലിൻ നൽകിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

   തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; CPI നേതാവും കോൺഗ്രസ് കൗൺസിലറും അറസ്റ്റിൽ

   തൃക്കാക്കര നഗരസഭയിലെ (Thrikkakara Muncipality) കയ്യാങ്കളി കേസിൽ സിപിഐ നേതാവ് എം ജെ ഡിക്‌സൻ അറസ്റ്റിൽ. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോൺഗ്രസ് കൗൺസിലർ സി സി വിജയനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിത തങ്കപ്പനും, ഇടത് കൗൺസിലർമാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് തൃക്കാക്കര നഗരസഭയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി എത്തിയത്.

   പണക്കിഴി വിവാദകാലത്ത് കുത്തിപ്പൊളിച്ച നഗരസഭാ അധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിന് 8000 രൂപ ചെലവായ വിഷയം ചർച്ചയ്‌ക്ക് എടുത്തിരുന്നു. വീഡിയോ ദൃശ്യം കൈവശം ഉണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നും പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നാല് കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു. അജണ്ട പാസാക്കിയെന്ന് അജിത തങ്കപ്പൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്.

   കൂട്ടയടിയിലും മൽപ്പിടുത്തത്തിലും അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത തങ്കപ്പൻ, കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ, പ്രതിപക്ഷത്തുള്ള ഉഷ പ്രവീൺ, അജുന ഹാഷിം, സുമ മോഹൻ എന്നിവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇരുകൂട്ടരും പോലീസിൽ പരാതി നൽകുകയായിരുന്നു
   Published by:Rajesh V
   First published:
   )}