നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിപക്ഷ, കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പുതുനിര വരണമെന്ന് മുസ്ലിംലീഗ് മുഖപത്രം

  പ്രതിപക്ഷ, കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പുതുനിര വരണമെന്ന് മുസ്ലിംലീഗ് മുഖപത്രം

  പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ അനിശ്ചിതത്വം പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   കോഴിക്കോട്: പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും പുതുനിര വരണമെന്ന് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. പിണറായി വിജയന്‍ ഭരണം പിടിച്ചത് പുതുമുഖങ്ങളെ അണിനിരത്തിയാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ഡിസിസി നേതൃത്വത്തിലും ലോക്സഭയിലും കോണ്‍ഗ്രസും പുതുമുഖങ്ങളെ കൊണ്ടുവന്നു. താഴെത്തട്ട് ശോഭിക്കണം. തുറന്ന ആശയവിനിമയവും സംഘടനാരീതിയും വേണം. കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയും നിലനില്‍പും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

   Also Read- 'വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല; വകുപ്പ് നൽകി തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത്': മുസ്ലിം ലീഗ്

   കോൺഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാൻ വൈകുന്നതിനെയും ചന്ദ്രിക വിമർശിക്കുന്നു. എഐസിസിയെയും കെപിസിസിയെയും 'അനിശ്ചിതത്വത്തിന്‍റെ വില' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമർശിക്കുന്നത്. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ അനിശ്ചിതത്വം പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

   Also Read- 'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി

   ഏറെ നാളായി കോൺഗ്രസിനകത്ത് മുതിർന്ന ദേശീയ നേതാക്കൾ പരസ്പരം ഭിന്നത തുറന്നു പറയുന്നു. നേതൃത്വത്തിനെതിരെ 23 മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. ഇവരിൽ മുൻ കേന്ദ്ര മന്ത്രിമാരും രാജ്യസഭാംഗങ്ങളുമായിരുന്ന ഗുലാം നബി ആസാദും കപിൽ സിബലും ഉൾപ്പെടുന്നു. ഭരണവിരുദ്ധ വികാരം കത്തിനിൽക്കുമ്പോൾ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമ്മത്തിനും ജനാധിപത്യത്തിനും നിരക്കുന്നതല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

   Also Read- ആലിക്കുട്ടി മുസ്ലിയാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചുവെന്ന് പ്രചാരണം; പരാതി നല്‍കി സമസ്ത

   മെയ് 24നും 25നും നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായാണ് റിപ്പോർട്ട്. പിണറായി വിജയൻ പുതുമുഖങ്ങളെ അണിനിരത്തി‍‍യാണ് തുടർഭരണം പിടിച്ചതെന്ന് പറയുമ്പോൾ അത് വർഷങ്ങൾക്ക് മുമ്പേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തിൽ കോൺഗ്രസ് നടപ്പാക്കിയതാണ്.

   Also Read- ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ്: മുസ്ലിം ലീ​ഗ് വ​ർ​ഗീ​യ​ത വി​ള​മ്പു​ന്നുവെന്ന് ഐഎ​ൻ​എ​ൽ

   ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ് കോൺഗ്രസ് ജനങ്ങൾക്ക് മുമ്പിൽ അണിനിരത്തിയത്. എന്നാൽ, താഴേത്തട്ടിലുള്ള പ്രവർത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കണം. അതിന് മാതൃക കാട്ടേണ്ടത് നേതൃതലത്തിലാണെന്നും മുഖപ്രസംഗം പറയുന്നു.
   Published by:Rajesh V
   First published:
   )}