വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും, എക്സൈസുകാരുടേയും അനുഗ്രഹം വേണം എന്നായിരുന്നു യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
വൈൻ നിർമ്മാണത്തിന് എക്സൈസിന്റെ അനുഗ്രഹം തേടിയ യുവാവിന് വാനോളം അനുഗ്രഹം നൽകാനാണ് എക്സൈസിന്റെയും തീരുമാനം. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ട എക്സൈസ് യുവാവിനെതിരെ കേസ് എടുത്തു. ആലുവ കിടങ്ങൂർ സ്വദേശി ഷിനോ മോന് ചാക്കോയ്ക്ക് എതിരെ ആണ് കേസെടുത്തത്.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ നിർദേശപ്രകാരം ആലുവ സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും ഷിനോ മോന് ചാക്കോയുടെ വീട്ടിൽ പരിശോധനയും നടത്തി. വീട്ടിൽ നടത്തിയ റെയ്ഡിൽ വൈൻ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. വീടിന്റെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർ മുറിയിൽ ചീന ഭരണിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Excise raid, Facebook post, Kerala Excise, Kochi