ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്.മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു മഹേഷിന്റെ അശ്ലീല പരാമര്‍ശം
അശ്ലീല പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇദ്ദേഹം ഇതു പിന്‍വലിച്ചു. എന്നാല്‍ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സമഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാറാണ് ഇയാള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മഹോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്.
Also Read ഗുരുവായൂരിൽ പ്രാർത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Defamatory fb post, മുഖ്യമന്ത്രി പിണറായി