നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് പരാതി; പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

    പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് പരാതി; പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

    16 വയസ്സുകാരിയായ പെൺകുട്ടിയെ ശല്യം ചെയ്യുന്നെവെന്ന പരാതിയിൽ പോലീസ് രക്ഷിതാക്കൾക്കൊപ്പം യുവാവിനെ വിളിച്ചു വരുത്തിയിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തൃശൂര്‍: പോലീസ് സ്റ്റേഷനില്‍ (Police Station) യുവാവിന്റെ ആത്മഹത്യാ ശ്രമം (Suicide Attempt). തൃശൂർ (Thrissur) ചെമ്മങ്കണ്ടം സ്വദേശി സഞ്ജയ് (25) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിൽ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      16 വയസ്സുകാരിയായ പെൺകുട്ടിയെ ശല്യം ചെയ്യുന്നെവെന്ന പരാതിയിൽ പോലീസ് രക്ഷിതാക്കൾക്കൊപ്പം യുവാവിനെ വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണ്.

      Also read- Whatsapp | ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

      Suicide| 22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം

      കൊല്ലം (Kollam) ചവറയിൽ (Chavara) ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ (Swathi Sree-22) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സ്വാതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

      Also Read- Pocso | ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

      തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി സി രാജേഷ് ചവറ പൊലീസിൽ പരാതി നല്‍കി.

      Also read- Accident | കാട്ടുപന്നി റോഡിന് കുറുകെ ഓടി; വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

      യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും.
      Published by:Naveen
      First published: