• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide Attempt | കൂടെ താമസിച്ച യുവതിയെ കാണാനില്ല, പരാതി അന്വേഷിച്ചില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

Suicide Attempt | കൂടെ താമസിച്ച യുവതിയെ കാണാനില്ല, പരാതി അന്വേഷിച്ചില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

യുവതി തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുകയാണെന്നും ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചെന്നും പോലീസ്

  • Share this:
    കൊല്ലം: കൂടെ താമസിച്ച യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതി അന്വേഷിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് (Police Station) മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം (Suicide Attempt). കൊല്ലം (Kollam) പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്.

    കോട്ടാത്തല കൊഴുവൻപാറയ്ക്ക് സമീപം താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് സ്വദേശി ഷൈജു (47) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സംഭവം കണ്ട് ഓടിയെത്തിയ ആളുകൾ പിടിച്ചുമാറ്റിയതിനാൽ യുവാവിന് തീകൊളുത്താനായില്ല.

    എന്നാൽ, പരാതി ലഭിച്ചയുടൻ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവാവും യുവതിയും വിവാഹിതരല്ലെന്നും. പരാതി ലഭിച്ചപ്പോൾ തന്നെ യുവതിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇവർ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുകയാണെന്നും അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നു. ബുധനാഴ്ച ഇവരെ തിരുവനന്തപുരത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

    മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം തട്ടി; 2 പേര്‍ പിടിയില്‍

    മലപ്പുറത്ത് (Malappuram) സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ (Google Pay) വഴി പണം തട്ടിയ കേസിൽ രണ്ട് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് (Arrest) ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

    Also read- Archana Kavi | അർച്ചന കവിയോട് പോലീസുകാരൻ മോശമായി പെരുമാറി, വകുപ്പുതല നടപടിക്ക് ശുപാർശ; റിപ്പോർട്ട്

    പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമയായ മുരളീധരന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. ഇതേ ഹോട്ടലിൽ മുൻ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇർഫാൻ ഫോണ്‍ മോഷ്ടിക്കുകയും ഗൂഗിൾ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് ശാരിക് ഉൾപെടെയുള്ള നാല് പേരുടെ അകൗണ്ടുകളിലേക്കാണ് 75,000 രൂപയോളം ട്രാൻസ്ഫർ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

    ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വളരെ വേഗത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തു. പെരിന്തൽമണ്ണ കോടതിയിൽ പ്രതികളെ റിമാൻഡ് ചെയ്തു. എ എസ് ഐ സെബാസ്റ്റ്യൻ,  സി പി ഒ രതീഷ്, ഗോപാല കൃഷ്ണൻ, ഒ ശശി, ശൈലേഷ് ജോൺ, ജയൻ, മിർഷാദ് കൊല്ലേരി, സന്ദീപ്, രാകേഷ്, അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
    Published by:Naveen
    First published: