'വീടണയാൻ യൂത്ത് കെയറിന്റെ കരുതൽ'; 100 പ്രവാസികൾക്ക് ടിക്കറ്റെടുത്ത് നൽകുമെന്ന് ഷാഫി പറമ്പിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് യൂത്ത് കെയർ പദ്ധതിക്ക് യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചത്.

News18 Malayalam
Updated: May 6, 2020, 4:43 PM IST
'വീടണയാൻ യൂത്ത് കെയറിന്റെ കരുതൽ'; 100 പ്രവാസികൾക്ക് ടിക്കറ്റെടുത്ത് നൽകുമെന്ന് ഷാഫി പറമ്പിൽ
youth care
  • Share this:
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാൻ യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ രംഗത്ത്. നാട്ടിലേക്ക് മടങ്ങാൻ എംബസ്സി തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും സാമ്പത്തിക സഹായം ആവശ്യമുള്ളവരുമായ 100 പ്രവാസികൾക്ക് യൂത്ത് കെയർ വിമാന ടിക്കറ്റെടുത്ത് നൽകും. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് യൂത്ത് കെയർ പദ്ധതിക്ക് യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഭക്ഷണ വിതരണവും നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ആരോഗ്യ പ്രവർത്തകരുമായും കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, മഞ്ജു വാര്യർ, നിവിൻ പോളി തുടങ്ങയ താരങ്ങളാണ് ആരോഗ്യ പ്രവർത്തകരുമായും രോഗികളുമായി സംസാരിച്ചത്. യൂത്ത് കെയറിന്റെ വീഡിയോ ആൽബം മമ്മൂട്ട് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

First published: May 6, 2020, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading