Change in Youth ടി.വി നൽകിയും ബിരിയാണി വിറ്റും വിമാന ടിക്കറ്റെടുത്തും യുവാക്കളുടെ ചാലഞ്ച്; പുത്തൻ പ്രതീക്ഷയായി യുവജന സംഘടനകൾ

ഓൺലൈൻ പഠനത്തിനു സാധിക്കാതെ വന്നതിന്റെ പേരിൽ മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് യുവജന സംഘടനകൾ ടി.വി ചാലഞ്ചുമായി രംഗത്തെത്തിയത്.

News18 Malayalam | news18-malayalam
Updated: June 7, 2020, 11:20 AM IST
Change in  Youth  ടി.വി നൽകിയും ബിരിയാണി വിറ്റും വിമാന ടിക്കറ്റെടുത്തും യുവാക്കളുടെ ചാലഞ്ച്; പുത്തൻ പ്രതീക്ഷയായി യുവജന സംഘടനകൾ
News18
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ പ്രതിസന്ധിയൽ പ്രതീക്ഷയായി സംസ്ഥാനത്തെ യുവജനസംഘടനകൾ. ആക്രി പെറുക്കിയും  ബിരിയാണി വിറ്റുമൊക്കെയാണ് സംഘടനകൾ സമൂഹിക പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്.

ടിവി ചാലഞ്ച്: മലപ്പുറത്തെ വളാഞ്ചേരിയിൽ ഓൺലൈൻ പഠനത്തിനു സാധിക്കാതെ വന്നതിന്റെ പേരിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് യുവജന സംഘടനകൾ ഈ ചാലഞ്ചുമായി രംഗത്തെത്തിയത്. സ്മാർട് ഫോണുകളും ടിവികളും ശേഖരിച്ച് അവ ഇല്ലാത്ത വിദ്യാർഥികൾക്ക് എത്തിച്ചു നൽകുന്നതാണ് പദ്ധതി.

ബിരിയാണി ചാലഞ്ച്: ബിരിയാണി വിറ്റ് 40 ലക്ഷത്തോളം രൂപയാണ് ഐ.ഐ.വൈ.എഫ് മുഖ്യമന്ത്രിയുട‌െ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
റിസൈക്കിൾ കേരള: പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റതിലൂടെ  3 കോടിയിൽപരം രൂപ കിട്ടിയെന്നാണ് ഡിവൈഎഫ്ഐയുടെ കണക്ക്. പഴയ പത്രങ്ങൾ ശേഖരിച്ചു വിൽക്കുന്ന ന്യൂസ് പേപ്പർ ചാലഞ്ചുമായി എഐവൈഎഫും രംഗത്തുണ്ട്.

ടിക്കറ്റ് ചാലഞ്ച്: കോവിഡ് കാലത്തു നാട്ടിലേക്കു മടങ്ങിയെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്കു ‘യൂത്ത് കെയർ’പദ്ധതിയിലൂടെ ടിക്കറ്റെടുത്തു നൽകുകയാണു യൂത്ത് കോൺഗ്രസ്.

ആർട് ചാലഞ്ച്: ലോക് ഡൗൺ കാലത്തെ പെയിന്റിങ്ങുകൾ, കരകൗശവസ്തുക്കൾഎന്നിവ വിറ്റ് സർക്കാരിനെ സഹാനായി ഡിവൈഎഫ്ഐ മുന്നോട്ടു വച്ച ചാലഞ്ചാണിത്.

വർക്ക് ചാലഞ്ച്: കിണറോ കുളമോ വൃത്തിയാക്കണമെങ്കിൽ ഡിവൈഎഫ്ഐയെയോ എഐവൈഎഫിനെയോ വിളിക്കാം. പ്രതിഫലമായി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ചെമ്മീൻ ചാലഞ്ച്: ചെമ്മീൻ പാടങ്ങളിൽ നിന്നു മൊത്തമായി ചെമ്മീൻ വാങ്ങി വിറ്റഴിക്കുന്ന പദ്ധതി ആവിഷ്കരിച്ചത് എഐവൈഎഫ്.

തൈ ചാലഞ്ച്: പരിസ്ഥിതി ദിനത്തിൽ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കളെക്കൊണ്ട് വൃക്ഷത്തൈ നടാനും പരിപാലിക്കാനും മുൻകൈയെടുത്തത് മുസ്‌ലിം യൂത്ത് ലീഗും എംഎസ്എഫും.
First published: June 7, 2020, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading