സിഇടി വിദ്യാര്‍ഥിയുടെ ദുരൂഹമരണം: യുവജന കമ്മിഷന്‍ കേസെടുത്തു

മാതാവിന്റെയും സഹപാഠികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: November 10, 2019, 12:56 PM IST
സിഇടി വിദ്യാര്‍ഥിയുടെ ദുരൂഹമരണം: യുവജന കമ്മിഷന്‍ കേസെടുത്തു
രതീഷ്
  • Share this:
തിരുവനന്തപുരം:  ദുരൂഹ സാഹചര്യത്തിൽ എൻജിനീയറിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തു. മാതാവിന്റെയും സഹപാഠികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.

സിഇടിയിലെ വിദ്യാർഥി രതീഷ്കുമാറിനെയാണ് കോളജ് ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു.

വെള്ളിയാഴ്ച മുതലാണ് രതീഷിനെ കാണാതായത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ (സിഇടി) ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

also read;കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷ എഴുതാൻ കോളജിൽ പോയ രതീഷ് മടങ്ങിയെത്തിയില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രതീഷിനെ സഹപാഠികൾ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.കോളജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വെള്ളിയാഴ്ച കോളജില്‍ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കോളജിന്റെ പ്രധാന കെട്ടിടത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയില്‍ കഞ്ചാവ് വിൽപന നടത്തിയത് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ എക്സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിക്കുകയും വീടിന് മുന്നിൽ കിടന്ന കാർ കത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

 
First published: November 10, 2019, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading