ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം സഹപ്രവര്ത്തകന് ക്ഷേത്രക്കുളത്തിൽ മുങ്ങിപ്പോയെന്ന യുവാവിന്റെ പരാതിയില്‍ വട്ടം ചുറ്റി പോലീസും ഫയര്‍ഫോഴ്സും. യുവാവിനെ കണ്ടെത്താന്‍ പാതിരാത്രിയില്‍ ക്ഷേത്രക്കുളത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.
ആറാട്ടിനിടെ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ സഹപ്രവർത്തകൻ കുളത്തില്‍ നിന്ന് തിരിച്ചു കയറിയിട്ടില്ലെന്നാണ് സുഹൃത്ത് പരാതിപ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും പലതവണ മുങ്ങിത്തപ്പിയിട്ടും കാണാതായെന്ന് പറയുന്ന ആളിന്റെ പൊടിപോലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മുങ്ങിയെന്ന് പറയുന്നയാൾ തോർത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് മറ്റൊരാള്‍ പറഞ്ഞത്.
പിന്നാലെ താമസസ്ഥലത്തെത്തി നോക്കിയപ്പോൾ കുളത്തില്‍ മുങ്ങിയെന്ന് പറഞ്ഞ ആൾ കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്നു. ആറാട്ട് ദിവസം രാത്രി പോലീസിനെയും അഗ്നിരക്ഷ സേനയേയും നാട്ടുകാരേയും തെറ്റിധരിപ്പിച്ചതിനും പരിഭ്രാന്തി പരത്തിയതിനും പൊതുഇടത്തിൽ ശല്യമുണ്ടാക്കിയെന്ന വകുപ്പിൽ ഇരുവർക്കുമെതിരെ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.