നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്; പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

  ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്; പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

  നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായ എംഎൽഎയുടെ സ്റ്റാഫ് അംഗം പ്രദീപിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു

  kollam

  kollam

  • Last Updated :
  • Share this:
   കൊല്ലം വെട്ടിക്കവലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഗണേഷ് കുമാർ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവരും തമ്മിൽ കയ്യാങ്കളി. യൂത്ത് കോൺഗ്രസുകാർ എംഎൽഎയെ കരിങ്കൊടി കാണിച്ചതിന് തുടർന്നാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ ആരോപിച്ചാണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്.

   നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തെ അറസ്റ്റിലായ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. വൈകിട്ട് വെട്ടിക്കവല കോക്കാട്ട് ആയിരുന്നു സംഭവം. ക്ഷീരവികസന സമിതി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിനെ എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നവർ ചോദ്യം ചെയ്തു. വാക്കേറ്റം പിന്നീട് കയ്യാങ്കളി ആയി.

   Also Read അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

   പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും തർക്കം ഏറെ നേരം നീണ്ടു. ഈ സമയം എംഎൽഎ വാഹനത്തിൽ തന്നെ തുടർന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഓഫീസിലും പ്രദീപിൻ്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നിക്കോട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
   Published by:user_49
   First published:
   )}