• HOME
  • »
  • NEWS
  • »
  • kerala
  • »
  • LPG Price Hike | പാചകവാതക വിലവര്‍ധന; വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധ കൂട്ടായ്മയുമായി മഹിളാ കോണ്‍ഗ്രസ്

LPG Price Hike | പാചകവാതക വിലവര്‍ധന; വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധ കൂട്ടായ്മയുമായി മഹിളാ കോണ്‍ഗ്രസ്

മോദി സർക്കാർ ലക്ഷക്കണക്കിന് പാവപ്പെട്ട അമ്മമാരുടെ കണ്ണീരിന്  കണക്ക് പറയേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി

  • Last Updated :
  • Share this:
കണ്ണൂർ: പാചക വാതക വില വർദ്ധനക്കെതിരെ(LPG Price Hike) കണ്ണൂരിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്(Congress) പോഷക സംഘടനകൾ. മഹിളാ കോൺഗ്രസ്‌(Mahila Congress) കണ്ണൂർ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോൺഗ്രസ്(Youth Congress) കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സബ് ജയിലിനു സമീപം വിറകു വിതരണം ചെയ്താണ് യൂത്ത് കോൺഗ്രസ് പാചക വാതക വില വർദ്ധനക്ക് എതിരെ പ്രതിഷേധിച്ചത്.

പാചക വാതകത്തിന് ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണെന്നും പാചക വാതകത്തിന് അനിയന്ത്രിതമായി വില വർദ്ധിപ്പിച്ച് ജനദ്രോഹ നടപടികൾ തുടർന്ന് കൊണ്ടിരിക്കുന്ന മോദി സർക്കാർ ലക്ഷക്കണക്കിന് പാവപ്പെട്ട അമ്മമാരുടെ കണ്ണീരിന്  കണക്ക് പറയേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പറഞ്ഞു.

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്‌  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

ഭക്ഷണം പാകം ചെയ്യാൻ പാചക വാതകത്തിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോടിക്കണക്കിന് ഭാരതീയരുടെ അടുക്കള പോലും പൂട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

Also Read-Thrikkakara By-Election | തൃക്കാക്കരയില്‍ 19 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

ചടങ്ങിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രജനി രാമാനന്ദ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. കെ. വി ഫിലോമിന മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.ടി.ഗിരിജ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡെയ്സി സ്കറിയ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.പി.ശ്യാമള, അത്തായി പത്മിനി, ജില്ലാ സെക്രട്ടറിമാരായ ശ്രീജ മഠത്തിൽ, ചഞ്ചലാക്ഷി, ടി. പി വല്ലി, വത്സല, പി. പി , അനിതകീഴല്ലുർ ,കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സണൽ അഡ്വ. ഇന്ദിര, തങ്കമ്മ വേലായുധൻ, പുഷ്പലത ടീച്ചർ  തുടങ്ങിയവർ പ്രസംഗിച്ചു.നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. കെ രതി, നസീമ ഖാദർ, ഷർമിള, വത്സല എം. വി, ധനലക്ഷ്മി പി.വി, ജിഷ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സബ് ജയിലിനു സമീപം വിറകു വിതരണം ചെയ്തു കൊണ്ടുള്ള യൂത്ത് കോൺഗ്രസ് സമര പരിപാടി കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

പാചകവാതക വില വർദ്ധിപ്പിച്ചും, ഇന്ധന വിലവര്‍ദ്ധനവ് വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലാകട്ടെ ജലപാതയുടെയും കെ- റയിലിന്റെയും പേരില്‍ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു.

Also Read-Arif Mohammad Khan |'മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണ൦'; വേദി നിഷേധിച്ചതിൽ ഗവർണർ

ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടുകളുമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസും യുവജന പ്രസ്ഥാനങ്ങളും തെരുവിലറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി സന്ദീപ് പണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബർട്ട് വെള്ളാംവെള്ളി, രാഹുൽ ദാമോദരൻ, റിജിൻ രാജ് DCC ജനറൽ സെക്രട്ടറി കെസി മുഹമ്മദ്‌ ഫൈസൽ,സുരേഷ് ബാബു എളയാവൂർ, എം.പി രാജേഷ്, ജില്ലാ ഭാരവാഹികൾ പ്രിനിൽ മതുക്കോത്ത്‌, ഷാജു കണ്ടബേത്ത്, ദിലീപ് മാത്യു,സുധീഷ് വെള്ളച്ചാൽ,മുഹ്സിൽ കീഴ്ത്തള്ളി,അക്ഷയ് കോവിലകം, ജിതേഷ് മണൽ, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Published by:Jayesh Krishnan
First published: