നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Youth Congress | 'ഈ ലഡു കേന്ദ്രത്തിനല്ല, ഇന്ധനവില സമരത്തോട് സഹകരിച്ച ജനങ്ങൾക്കുള്ള മധുരം': യൂത്ത് കോൺഗ്രസ്

  Youth Congress | 'ഈ ലഡു കേന്ദ്രത്തിനല്ല, ഇന്ധനവില സമരത്തോട് സഹകരിച്ച ജനങ്ങൾക്കുള്ള മധുരം': യൂത്ത് കോൺഗ്രസ്

  സമരത്തിന്റെ പരിണിത ഫലമാണ് ഇന്ധന വിലയിലെ ഇളവ്. സംസ്ഥാന സര്‍ക്കാര്‍ കൂടി അധിക നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി

  • Share this:
  കൊച്ചി:ഇന്ധന വില കുറച്ചതില്‍(fuel price hike) യൂത്ത് കോണ്‍ഗ്രസിന്റെ( (youth congress) വക മധുരം വിതരണം . എന്നാല്‍ ഇത് കേന്ദ്രത്തിനുള്ള മധുരം അല്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. സമരങ്ങളുടെ ഫലമായി ഇന്ധന വില കുറച്ചതിലും സമരങ്ങളോട് സഹകരിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരില്‍ റോഡില്‍ ലഡു വിതരണം ചെയ്തത് . സമര കേന്ദ്രം ആയി ശ്രദ്ധേയമായ വൈറ്റില കവലയില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തത്.

  ദിവസങ്ങള്‍ മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വഴി തടയല്‍ സമരം നടത്തിയ വൈറ്റില കവലയില്‍ വീണ്ടും പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയപ്പോള്‍ പൊലീസും ഓടിയെത്തി. എന്നാല്‍ അവര്‍ക്കും ലഡുവും മിഠായിയും പ്രവര്‍ത്തകര്‍ നല്‍കി. വഴി തടയാന്‍ അല്ല, സമരം മൂലം ഇന്ധന വില കുറച്ചതിന്റെ സന്തോഷവും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സമര കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട്‌ കണക്കിലെടുത്ത് സമരത്തിനോടു സഹകരിച്ചവര്‍ക്ക് മധുരം നല്‍കാനുമാണ് എത്തിയതെന്ന് പ്രവര്‍ത്തകര്‍ വിശദീകരിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ  ആന്റണിയുടെ നേതൃത്വത്തില്‍  യാത്രക്കാര്‍ക്ക്  മധുരം വിതരണം ചെയ്തു.

  വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. സമരത്തിന്റെ പരിണിത ഫലമാണ് ഇന്ധന വിലയിലെ ഇളവ്. സംസ്ഥാന സര്‍ക്കാര്‍ കൂടി അധിക നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

  അതേ സമയം ഇന്ധന വിലയ്‌ക്കെതിരെ നടന്ന സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ രമ്യതയിലേക്കെത്തുകയാണ്. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഹൈബി ഈഡന്റെയും നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചര്‍ച്ച. ജോജുവിന്റെ സുഹൃത്തുകള്‍ വഴിയാണ് അദ്യഘട്ട ചര്‍ച്ച നടന്നത്. ക്ഷമിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഇരു ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു .

  കോണ്‍ഗ്രസ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ജനങ്ങള്‍ക്കുവേണ്ടിയാണ് സമരം സംഘടിപ്പിച്ചത് . രാജ്യത്ത് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്നും ഷിയാസ് പറഞ്ഞു.അതേ സമയം പൊലീസ് കേസിനെ നിയമപരമായി നേരിടുവാനാണ് കോണ്‍ഗ്രസ് തീരുമാനം.
  Published by:Jayashankar AV
  First published:
  )}