സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളെ എത്തിക്കുന്നതിനായി സ്കൂള്‍ ബസ് ഉപയോഗിച്ചത്.
പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ സ്ഥലത്തെത്തിച്ച് എത്തിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് സ്കൂള്‍ ബസ് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി യൂത്ത് കോൺഗ്രസ് ഡി.ഡി.ഇക്ക് പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.