നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.സുരേന്ദ്രൻ്റെ ത്രിവർണയാത്ര: ശബരി ആശ്രമത്തിനു മുന്നിൽശുദ്ധികലശം നടത്തി യൂത്ത് കോൺഗ്രസ്; രാഹുലിനെ സാനിറ്റൈസ് ചെയ്ത് യുവമോർച്ച

  കെ.സുരേന്ദ്രൻ്റെ ത്രിവർണയാത്ര: ശബരി ആശ്രമത്തിനു മുന്നിൽശുദ്ധികലശം നടത്തി യൂത്ത് കോൺഗ്രസ്; രാഹുലിനെ സാനിറ്റൈസ് ചെയ്ത് യുവമോർച്ച

  ശബരി ആശ്രമം ബി ജെ പി കളങ്കപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

  News18 Malayalam

  News18 Malayalam

  • Share this:
  പാലക്കാട്: മലമ്പുഴ അകത്തേത്തറ ശബരി ആശ്രമത്തിൽ നിന്നും ബി ജെ പി ത്രിവർണ യാത്ര നടത്തിയതിന് പിന്നാലെയാണ് സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധവും  യുവമോർച്ച മറുപടി പ്രതിഷേധവും നടത്തിയത്. ഗാന്ധിജയന്തി ദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ ത്രിവർണ യാത്ര, ഗാന്ധിജി മൂന്നു തവണ സന്ദർശനം നടത്തിയ ശബരി ആശ്രമത്തിൽ നിന്നുമാണ് ആരംഭിച്ചത്.  ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ശുദ്ധികലശം നടത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

  ശബരി ആശ്രമം ബി ജെ പി കളങ്കപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ശബരി ആശ്രമത്തിനുള്ളിൽ സമരം നടത്താൻ അനുമതിയില്ലാത്തതിനാൽ ആശ്രമത്തിയേക്കുള്ള വഴിയിൽ ചാണകം തളിച്ച് ശുദ്ധികലശം നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.  യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ യുവമോർച്ച മറുപടിയുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ കോലവുമായി ആശ്രമത്തിലേക്ക് പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകർ രാഹുൽഗാന്ധിയുടെ കോലത്തിൽ സാനിറ്റൈസ് ചെയ്ത് പ്രതിഷേധിച്ചു.  ഗാന്ധിയൻ ആദർശങ്ങളെ ഇല്ലായ്മ ചെയ്തത് കോൺഗ്രസാണെന്ന് യുവമോർച്ച ആരോപിച്ചു.  കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരെ  അവഗണിച്ച കോൺഗ്രസ് പൊതു സമൂഹത്തിനു മുൻപിൽ തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യത മാറ്റാനാണ് ആശ്രമത്തിൽ രാഷ്ടീയ സമരം നടത്തിയതെന്ന് യുവമോർച്ച ആരോപിച്ചു.

  യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ സമരം  ഉദ്ഘാടനം ചെയ്തു.   ആദ്യമായാണ് ശബരി ആശ്രമത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ പരസ്പരം പോരടിച്ചുള്ള സമരം നടക്കുന്നത്.
  Published by:Jayesh Krishnan
  First published:
  )}