HOME » NEWS » Kerala » YOUTH CONGRESS ERNAKULAM DISTRICT PRESIDENT TITTO ANTONY FACEBOOK POST JJ TV

കോൺഗ്രസിൽ പെരുന്തച്ചൻ സിൻഡ്രോമുള്ള  നേതാക്കളെന്നു യുത്ത് കോൺഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കളെ അവഗണിക്കുന്നെന്നും ആരോപണം

എറണാകുളം ജില്ലയിൽ യുവനിരയ്ക്ക് അവസരം നൽകിയില്ലെന്നു ആക്ഷേപം ഉയരുമ്പോഴാണ് ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ് അണികൾക്കിടയിൽ വൈറലാകുന്നത്.

News18 Malayalam | news18
Updated: November 12, 2020, 11:48 PM IST
കോൺഗ്രസിൽ പെരുന്തച്ചൻ സിൻഡ്രോമുള്ള  നേതാക്കളെന്നു യുത്ത് കോൺഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കളെ അവഗണിക്കുന്നെന്നും ആരോപണം
ടിറ്റോ ആന്റണി
  • News18
  • Last Updated: November 12, 2020, 11:48 PM IST
  • Share this:
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ യുവാക്കളെ അവഗണിക്കുന്നതായി യുത്ത് കോൺഗ്രസ്. മുതിർന്ന നേതാക്കൾ യുവനിരയെ വെട്ടി നിരത്തിയെന്ന് യുത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം,

'ആലസ്യത്തിലാണ്ട്‌ കിടന്ന കേരളത്തിലെ പ്രതിപക്ഷത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും തെരുവിലെ ഏറ്റുമുട്ടലുകളിലൂടെയും ജനമനസുകളിലേക്കും മുഖ്യധാരയിലേക്കും തിരികെ എത്തിച്ചത് ഇവിടത്തെ യൂത്ത് കോൺഗ്രസ്, കെ എസ്  യു പ്രവർത്തകരാണ്. പക്ഷേ തെരുവിൽ തല്ല് കൊള്ളാനുള്ള ഉപകരണങ്ങൾ മാത്രമായാണ് കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ കാണുന്നത്. തല്ല് കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്നതാണ് കേരളത്തിലെ ചെറുപ്പക്കാരുടെ അവസ്‌ഥ.

You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]

തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ, മത്സരിക്കാൻ ഒരു അവസരം  വരുമ്പോൾ ജാതിയും ഉപജാതിയും അവരിൽ പലരെയും പറഞ്ഞ് മാറ്റി നിർത്തുന്നത് ശരിയല്ല. കൂടെ നിന്ന് സമരം ചെയ്യുമ്പോൾ ജാതി നോക്കിയല്ല ഞങ്ങൾ ആളെ കൂട്ടുന്നത്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും മനസിലാക്കണം.

തെരഞ്ഞെടുപ്പുകളിൽ ജനം തള്ളിയവരേയും  മൂന്നും നാലും തവണ  തവണ മത്സരിച്ചവരേയും വീണ്ടും അവരോധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിയെ യൂത്ത് കോൺഗ്രസിന് ശക്തമായി ചെറുക്കേണ്ടി വരും.

കേരളത്തിലെ അധോലോക സർക്കാരിനെതിരെ തെരുവിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ മത്സര രംഗത്ത് നിന്ന് ആട്ടിയകറ്റുന്നത് അംഗീകരിക്കാനാവില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുവാക്കളെ വെട്ടി നിരത്തിയത് കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല.

1991 മുതൽ മത്സരരംഗത്തുള്ളവർ വീണ്ടും സ്‌ഥാനാർഥി കുപ്പായമിട്ടിറങ്ങുമ്പോൾ "ലേശം ഉളുപ്പ്" എന്ന് നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. നിയമസഭയിൽ തോറ്റാൽ  തദ്ദേശം, അവിടെ ജയിച്ചാലും തോറ്റാലും വീണ്ടും സ്‌ഥാനാർഥിത്വം. എത്രനാൾ ഇത് തുടരും. എത്രയോ തിരിച്ചടികൾ ഉണ്ടായി, എന്നിട്ടും നിങ്ങൾ പഠിക്കുന്നില്ല. എതിർ പാർട്ടിയിലെ സ്‌ഥാനാർഥി പട്ടിക നിങ്ങളൊന്ന് പരിശോധിക്കണം. മൂന്നു തവണയിൽ കൂടുതൽ മത്സരിച്ചവരെ ഒഴിവാക്കി. എൺപത് ശതമാനത്തിനും മേലെ പുതുമുഖങ്ങൽ, യുവാക്കൾ. അവർക്ക് മുതിർന്ന നേതാക്കൾ ഇല്ലാത്തത് കൊണ്ടാവില്ലല്ലോ.



ജയസാധ്യതയാണ് പരിഗണിക്കേണ്ടത്. പെരുന്തച്ചൻ സിൻഡ്രോമുള്ള ചില നേതാക്കൾക്ക്  സ്‌ഥാനാർഥി പട്ടികയിൽ യുവാക്കളുടെ പേര് കാണുമ്പോൾ തന്നെ  ഹാലിളകുകയാണ്.
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളെ താൻ".

എറണാകുളം ജില്ലയിൽ യുവനിരയ്ക്ക് അവസരം നൽകിയില്ലെന്നു ആക്ഷേപം ഉയരുമ്പോഴാണ് ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ് അണികൾക്കിടയിൽ വൈറലാകുന്നത്.
Published by: Joys Joy
First published: November 12, 2020, 11:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories