നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George | മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങി; ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

  Joju George | മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങി; ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

  വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെ ഉണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  • Share this:
   കൊച്ചി: കോണ്‍ഗ്രസ്(Congress) നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ(Joju George) പരാതിയുമായി(Complaint) യൂത്ത് കോണ്‍ഗ്രസ്(Youth Congress). മാസ്‌ക്(Mask) ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനിനെതിരെ കോവിഡ്(Covid) മനാദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിയ്ക്ക് പരാതി നല്‍കി.

   കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജോജു മാസ്‌ക് ധരിച്ചിരുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്ന ജനങ്ങളോട് പോലും മാസ്‌കിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന പൊലീസ് സിനിമ നടന് വേറൊരു രീതിയാണ് നടപ്പാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

   വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെ ഉണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്.

   അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിനെ കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ജോസഫ് ജാമ്യ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റന്നാള്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

   നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത് താനാണെന്ന് ജോസഫ് സമ്മതിച്ചിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്.

   Also Read-Joju Geroge| ജോജുവിന്റെ വാഹനം തകർത്ത കോൺഗ്രസ്‌ പ്രവർത്തകൻ റിമാൻഡിൽ

   വാഹനത്തിലെ പുറകിലത്തെ ഗ്ലാസ് ആണ് തകര്‍ത്തത്. കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ജോജുവിന്റെ കാറില്‍ ഉണ്ടായിരുന്ന രക്തക്കറ ജോസഫിന്റെതാണെന്നും പരിശോധനയില്‍ വ്യക്തമായി. ഫോറന്‍സിക് പരിശോധനയില്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

   ജോസഫിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വാഹനത്തിന് ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.

   Also Read-Vijay Sethupathi | വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്; പ്രതി കസ്റ്റഡിയില്‍

   നടന്‍ ജോജുവിന്റെ വാഹനം ആക്രമിച്ച കേസില്‍ തിരക്കഥാകൃത്ത് എ കെ സാജന്റെ മൊഴി പോലീസ് എടുത്തു. മരട് പോലീസ് സ്റ്റേഷനില്‍ സാജന്‍ ഹാജരാകുക ആയിരുന്നു. വാഹനം ആക്രമിക്കുന്ന സമയത്ത് ജോജുവിന്റെ ഒപ്പം സാജന്‍ ആണ് ഉണ്ടായിരുന്നത്.
   Published by:Jayesh Krishnan
   First published:
   )}