നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George| ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

  Joju George| ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

  യൂത്ത് കോൺഗ്രസ്‌ (Youth Congress) നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: ഇന്ധന വിലയ്ക്ക് (Fuel Price Hike) എതിരെ കൊച്ചിയിൽ കോൺഗ്രസ് (Congress) നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (JoJu George) വാഹനം തകർത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോൺഗ്രസ്‌ (Youth Congress) നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി (Bail Plea) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.

   മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ​വഴിതടയലിൽ കുടുങ്ങിയവരിൽ രോ​ഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.

   Also Read- Karunya Plus Lottery| വിൽക്കാതെ മിച്ചം വന്ന ലോട്ടറി ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം

   അതേസമയം, ജോജുവുമായി കോൺഗ്രസ് നേതാക്കൾ ഫോണിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ചില നേതാക്കൾ വീണ്ടും രൂക്ഷവിമർശനം നടത്തിയതോടെ നടൻ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടരുകയാണെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്‍റെ ആവശ്യം. ഹ‍ർജിയെ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണോ എന്നതിലടക്കം കൃത്യമായ വിവരങ്ങൾ വ്യക്തമാക്കാത്ത ഹർജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. അതേസമയം, നിയമനടപടി തുടങ്ങിയെങ്കിലും ഒത്തുതീർപ്പ് സാധ്യത ജോജുവും കോൺഗ്രസ് നേതാക്കളും തള്ളുന്നില്ല.

   Also Read- അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്

   ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ പാത ഉപരോധ സമരം നടന്‍ ജോജു ജോര്‍ജിന്റെ അപ്രതീക്ഷിത പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വിവാദമായത്.
   Published by:Rajesh V
   First published:
   )}