നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വം; ഒ​രാ​ള്‍ കസ്റ്റഡിയിൽ

  ആലപ്പുഴയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വം; ഒ​രാ​ള്‍ കസ്റ്റഡിയിൽ

  ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം

  youth congress suhail alp

  youth congress suhail alp

  • Share this:
   ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കറ്റാനം വള്ളികുന്നത്ത് യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഹൈ​ല്‍ ഹ​സ​നെ വെ​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. കറ്റാനം സ്വദേശി സതീഷാണ് കസ്റ്റഡിയിലായത്. വള്ളികുന്നം പോലീസാണ് ഇയാളെ പിടികൂടിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസ്സന് നേരെ ചൊ​വ്വാ​ഴ്ച്ച രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്.

   കറ്റാനം മങ്ങാരത്ത് വെച്ച്‌ സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സു​ഹൃ​ത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഇ​ക്ബാ​ലി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെയായിരുന്നു ആ​ക്ര​മണം. ഇ​ക്ബാ​ലി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മി സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.
   BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
   കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയില്‍ കഴിയുന്ന സുഹൈല്‍ അപകടനില തരണം ചെയ്‍തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.
   Published by:user_49
   First published:
   )}