• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇനിയെങ്കിലും സഖാവ് ആ വിമാനത്തിൽ കയറി അപമാനിക്കുന്നവർക്ക് മറുപടി നൽകണം'; ഇപി ജയരാജന് ഫർസീൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഇനിയെങ്കിലും സഖാവ് ആ വിമാനത്തിൽ കയറി അപമാനിക്കുന്നവർക്ക് മറുപടി നൽകണം'; ഇപി ജയരാജന് ഫർസീൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് തനിക്ക് ഏറെ വേദന ഉണ്ടാക്കിയെന്ന് കുറിപ്പ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ പരിഹസിച്ച് മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യ വിളിച്ച ഫർസിന് മജീദ്. സഖാവ് ഇ.പിയോട് ഏറെ സ്നേഹത്തോടെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത് എന്ന കുറിപ്പോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

    നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് തനിക്ക് ഏറെ വേദന ഉണ്ടാക്കിയെന്ന് പരിഹാസ രൂപേണ കുറിപ്പിൽ പറയുന്നു.

    പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്ങിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് തന്റെ അഭിപ്രായമെന്നും ഫർസീൻ മജീദ് പറയുന്നു.
    Also Read- ഗവർണറുടെ തിങ്കളാഴ്ച പത്രസമ്മേളനം; രാജ്ഭവനിലെ 95 മിനിറ്റ്

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

    സഖാവ് ഇ.പി യോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്...
    നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി.
    നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല..
    ഒരു പക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും.
    എന്തൊക്കെ പറഞ്ഞാലും അകെ 2-3ആഴ്ച്ചകൾ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മൾ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..!
    ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
    മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ..☺️
    എന്തൊക്കെ അയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്.
    ഇനിയെങ്ങിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് എന്റെ അഭിപ്രായം.
    പിന്നൊരു സത്യം കൂടി പറയട്ടെ..അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല..!
    ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും ഞാൻ തയ്യാറാണ്.
    എന്ന് -
    മറുപടി നൽകുമെന്ന പ്രതീക്ഷയോടെ അങ്ങയുടെ പ്രിയപ്പെട്ട ഫർസിൻ മജീദ് ☺️(ഒപ്പ്)
    Published by:Naseeba TC
    First published: