• HOME
  • »
  • NEWS
  • »
  • kerala
  • »
  • AKG സെന്റർ ആക്രമണം; 'കേസ് അന്വേഷണം ഇപിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ‌

AKG സെന്റർ ആക്രമണം; 'കേസ് അന്വേഷണം ഇപിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ‌

കസേരയിലിരുന്ന് വായിക്കുമ്പോൾ ഞെട്ടിയ കേസ് അന്വേഷണം ഇപിയിൽ നിന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു എന്നായിരുന്നു രാഹുലിന്റെ പരിഹാസം

  • Last Updated :
  • Share this:
    തിരുവനന്തപുരം: എകെജി സെന്റർ‌ ആക്രമണകേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തില്‍. കസേരയിലിരുന്ന് വായിക്കുമ്പോൾ ഞെട്ടിയ കേസ് അന്വേഷണം ഇപിയിൽ നിന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു എന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.ഇതുവരെ പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച്‌ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

    Also Read-എ.കെ.ജി സെന്‍റർ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

    ജൂണ്‍ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിലെത്തിയ ആള്‍ പൊലീസ് കാവലുള്ള സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമായത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.


    എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.

    സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപ രേഖ വികസിപ്പിക്കാൻ ദൃശ്യങ്ങൾ സിഡാക്കിലും ഫോറന്‍സിക് ലാബിലും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ അനൗദ്യോഗികമായി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ. പ്രതി സഞ്ചരിച്ച ഇരു ചക്ര വാഹനം ഹോണ്ട ഡിയോ ആണെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published: