• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

'മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

'മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സി.പി.എമ്മെ?' രാഹുൽ മാങ്കൂട്ടകത്തില്‍

  • Last Updated :
  • Share this:
    തിരുവനന്തപുരം: പാലക്കാട് സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്ന് രാഹുൽ ചോദിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് രാഹുൽ പറഞ്ഞു.

    കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിപിഎം മറ്റു പാർട്ടികളിൽ ആരോപിക്കുകയും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് തന്നെയാണ് എത്തിച്ചേരുന്നതെന്നും ആഘട്ടത്തിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുൽ പോസ്റ്റിൽ പറയുന്നു.

    'മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?' എന്ന് രാഹുൽ ചോദിക്കുന്നു. സമാന ഫേസ്ബുക്ക് പോസ്റ്റുമായി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാധാരണ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലീം സഖാക്കൾക്ക് എന്നും ആവശ്യം വന്നാൽ ഏത് നിമിഷവും തട്ടും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

    Also Read-'മുസ്ലീം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥ': വിപി സജീന്ദ്രൻ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,
    വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,
    കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
    പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി.....

    എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.


    നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
    നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?
    Published by:Jayesh Krishnan
    First published: