• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സൺ ഇൻ ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴേ പ്രതീക്ഷിച്ചു'; സൈബർ ആക്രമണത്തിനെതിരേ രാഹുൽ മാങ്കൂട്ടം

'സൺ ഇൻ ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴേ പ്രതീക്ഷിച്ചു'; സൈബർ ആക്രമണത്തിനെതിരേ രാഹുൽ മാങ്കൂട്ടം

വ്യാജപ്രചാരണങ്ങളുടെ ഭാഗമായുള്ള പലതരത്തിലുള്ള കമന്റുകളുടെയും പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ രാഹുൽ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു

  • Share this:

    തിരുവനന്തപുരം: സിപിഎം സൈബര്‍ പേജുകളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായി പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം.

    ഇതിനുപിന്നാല തനിക്കെതിരായ വ്യാജപ്രചാരണങ്ങളുടെ ഭാഗമായുള്ള പലതരത്തിലുള്ള കമന്റുകളുടെയും പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ രാഹുൽ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു. രാഹുലിന് പിന്തുണയറിയിച്ച് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ‌ രംഗത്തെത്തിയിരുന്നു.

    Also Read-എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ യാത്ര സമാപനം; ഉദ്ഘാടനം സീതാറാം യെച്ചൂരി

    ‘ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!! ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്… ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ?’ രാഹുൽ കുറിച്ചു.

    “ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം . അതിന് മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ ? (പഴയ വിജയന്റെ കാലം) സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും” ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

    Published by:Jayesh Krishnan
    First published: