• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണപരിഷ്‌കാരങ്ങള്‍'; പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

'മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണപരിഷ്‌കാരങ്ങള്‍'; പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പിഴയൊടുക്കി പണം നിറക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്ന് രാഹുല്‍ പറയുന്നു.

rahul mamkootathil

rahul mamkootathil

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മഹാബലിക്ക് ശേഷം കേരളനാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍ എന്ന തലക്കെട്ടോടെ പത്ത് കാര്യങ്ങളാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

    ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്ന് രാഹുല്‍ പറയുന്നു.

    രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍

    1. ഒരു നേരം അന്നമുണ്ണാന്‍ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു.

    2 പുതുമോടി മാറാത്ത പുതുമണവാളനെ പാരിപ്പള്ളി പോലീസ് സമ്മാനിച്ചത് വേദന നിറഞ്ഞ ദിനമാണ്.

    3 തൊണ്ടനാര്‍ പോലീസ് ബലി പെരുന്നാള്‍ തലേന്ന് ഷക്കീറിനോട് കാണിച്ച മര്‍ദ്ദനമുറയുടെ വടുക്കള്‍ വേദനയായ് നമുക്ക് മുന്നിലുണ്ട്

    4 ചിക്കന്‍ വാങ്ങാനിറങ്ങിയവരോട് കാണിച്ച മാള പോലീസിന്റെ കണ്ണില്ലാ ക്രൂരത ലോക് ഡൗണിലെ വിശേഷങ്ങളിലൊന്നാണ്.

    5. ഗൗരി നന്ദയുടെ ചൂണ്ടു വിരല്‍ ഭരണകൂടത്തിന് നേരെയുയര്‍ന്നത് ചടയമംഗലത്തായിരുന്നു. ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്.

    6 പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ.

    7 കാപ്പാട് ചെറിയ പള്ളിക്കലകത്ത് നാസര്‍ മകളെ ആശുപത്രിയില്‍ കൊണ്ടു പോയതിന് കൊയിലാണ്ടി പോലീസ് വകയാണ് ഫൈന്‍ ചുമത്തിയത്.

    8 ചവറയിലെ പോലീസ് ഏമാന്മാര്‍ വാക്‌സിനെടുക്കാന്‍ വരുന്നവരോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങള്‍.

    9. അന്നം തേടിയിറങ്ങിയ ചെങ്കല്‍ ലോറിക്കാരോട് മഞ്ചേരി പോലീസിന്റെ പിഴയുടെ ഹാരം.

    10. വീട്ടാവശ്യങ്ങള്‍ക്ക് സാധനം വാങ്ങാനിറങ്ങിയ കെ.പി.എം റിയാസെന്ന മാധ്യമ പ്രവര്‍ത്തകന് തിരൂര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനവും പിഴയും.

    ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതയുടെ കഥകളാണെങ്ങും. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണം.
    Published by:Jayesh Krishnan
    First published: