തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കണ്ണൂരിലെ ഗുണ്ടയില്‍ നിന്നും ജയരാജന് വളര്‍ന്നിട്ടില്ലെന്നും അക്രമം നടന്ന സമയത്ത് ജയരാജന് സ്വബോധത്തില്‍ ആയിരുന്നോ എന്ന് പരിശോധിക്കണമെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും വിളിച്ചാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ നേരിട്ട് തല്ലുമോ എന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ജയരാജനെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരായിരുന്നു പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിരോധിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെ? മുദ്രാവാക്യം വിളിച്ചാല്‍ അവരെ LDF കണ്‍വീനര്‍ തന്നെ തല്ലുമോ?
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കല്‍ സഖാവല്ല, എല്‍ഡിഎഫിന്റെ കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയില്‍ നിന്നും ജയരാജന് ഒട്ടും വളര്‍ന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികള്‍ക്ക് പകര്‍ന്ന് നല്‍കാനാണ് ഈ അക്രമം.
ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തില്‍ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.