ആലപ്പുഴ: ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും   കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന  നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്. നിയാസ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ  മത്സരമെന്ന് നിയാസ് ഭാരതി മാധ്യമങ്ങളോട് വ്യക്തമാക്കി.

വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലാണ് നിയാസ് നാമനാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഏറ്റുമാനൂരും പൂഞ്ഞാറും എൻ.ഡി.എയ്ക്ക് രണ്ടു സ്ഥാനാർഥികൾ; അനുനയ നീക്കവുമായി നേതാക്കൾ

കോട്ടയം:  നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസിന്റെയും  സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. സ്ഥാനാർഥിയെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത തർക്കമാണ്  രണ്ടു പേർ വീതം നാമനിർദ്ദേശ പത്രിക നൽകുന്ന അവസ്ഥയിലേക്കെത്തിച്ചത്.  പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്ഥാനാര്‍ഥികളെ പിൻവലിക്കണമെന്ന് ബി.ജെ.പി നിർദ്ദേശിച്ചെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് നേതൃത്വം.

ഏറ്റുമാനൂരില്‍ ബിഡിജെഎസിനായി എന്‍.ശ്രീനിവാസനും ബിജെപിക്കായി ടി.എന്‍.ഹരികുമാറുമാണ് നാമനിര്‍ദേശ പത്രിക നൽകിയത്‌.  പൂഞ്ഞാറില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പത്രിക നല്‍കിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എംപി സെന്നും പത്രിക നല്‍കി.
Also Read 'കടകംപള്ളി കടകം മറിയുന്നു; അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹം'; ശോഭ സുരേന്ദ്രന്‍

പൂഞ്ഞാറില്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി എം.ആര്‍. ഉല്ലാസിനെയാണു ബി.ഡി.ജെ.എസ്. നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കോടതി കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ തീരുമാനമാകാന്‍ വൈകിയതിനെ തുടർന്ന്  ഉല്ലാസിന് മത്സരരംഗത്തുനിന്നും പിന്‍മാറേണ്ടി വന്നു. വ്യാഴാഴ്ച ഉല്ലാസിന് അനുകൂലമായി കോടതി തീരുമാനം എത്തിയെങ്കിലും എം.പി. സെന്നിന് വേണ്ടി ഉല്ലാസ് പിന്‍മാറുകയായിരുന്നു. കോരൂത്തോട് സി.കെ.എം.സ്‌കൂളിലെ അധ്യാപകനാണ് എം.ആര്‍. ഉല്ലാസ്.  പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് മുമ്പ് പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്‌.
'കടകംപള്ളി കടകം മറിയുന്നു; അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹം'; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട്, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളി സുരേന്ദ്രന്‍ കടകംമറിച്ചിൽ നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഒരേ സമയം വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. തുടര്‍ഭരണം ഉണ്ടായാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണ്. താനുള്‍പ്പെടെയുള്ളവര്‍ അത്തരം ഒരു സ്ഥാനാര്‍ഥിക്കായി കാത്തിരിക്കുകയായിരുന്നെന്ന് ശോഭ പറഞ്ഞു.
Also Read 'സ്പീക്കറെ അനുകൂലിച്ച് വോട്ടു ചെയ്തയാളാണ് അദ്ദേഹം; സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ'; മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമല പ്രക്ഷോഭ കാലത്ത്  കോൺഗ്രസ് ഗാലറിയിലിരുന്ന് കളി കണ്ടവരാണ്. ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനില്‍ക്കുന്നില്ലെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.