• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു, എന്തൊരു ആഭാസമാണിത്' ; വീണ എസ് നായർ

'ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു, എന്തൊരു ആഭാസമാണിത്' ; വീണ എസ് നായർ

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബര്‍ ഇടങ്ങളില്‍ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങള്‍ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാന്‍ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

  • Share this:
    തിരുവനന്തപുരം: ഫേസ്ബുക്ക് (Facebook) ലൈവൂടെ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു (vijay babu ) വിനെതിരെ  രൂക്ഷ വിമര്‍ശനവുമായി അഡ്വ. വീണ എസ് നായര്‍ ( Adv. veena nair).

    ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നല്‍കുന്നു. ആ നടന്‍ 'ഇര താനാണ്' എന്ന വിചിത്ര വാദവുമായി പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന്‍ വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടതെന്ന് അവർ പറഞ്ഞു.

    ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താന്‍ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്. നടി നല്‍കിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും വീണ പറഞ്ഞു.

    പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബര്‍ ഇടങ്ങളില്‍ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങള്‍ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാന്‍ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കില്‍ അത് പൊതു സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    Vijay Babu | സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പീഡനം; നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കേസ്

    നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ (Vijay Babu) ബലാത്സംഗത്തിന് കേസ് (Rape Case) എടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

    സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി എറണാകുളം സൗത്ത് പോലീസിനെ സമീപിച്ചത്. വിഷയത്തെ സംബന്ധിച്ച് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാള സിനിമാ ലോകത്ത് കാലുറപ്പിച്ചത്. പിന്നീട് നടനായിട്ടെത്തിയ ഇദ്ദേഹം വിവിധ സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും എന്നീ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
    Published by:Jayashankar Av
    First published: