കൊച്ചി: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാവും. യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്മാന് എം.സി കമറുദ്ദീന്, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും കോടതിയിലെത്തും.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ രേഖകള്‍ സഹിതം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഉത്തരവിന് വിരുദ്ധമായി അര്‍ദ്ധരാത്രിയില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.
മിന്നൽ ഹർത്താൽ ഹൈക്കോടതിയിൽ: 10 കാര്യങ്ങൾ
കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ആയിരുന്നു ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദേശം നല്‍കിയത്.
മിന്നൽ ഹർത്താലുകൾ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. അതേസമയം നിയമപരമായി തന്നെ നേരിടുമെന്നാണ് ഡീൻ കുര്യാക്കോസ് വിഷയത്തിൽ പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.