• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്

  • Last Updated :
  • Share this:
    പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽനിന്ന് മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെയുള്ള നാലുപ്രവർത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

    അടൂരിലെ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലുമണിയോടെ മന്ത്രി വീട്ടിൽനിന്ന് യാത്രതിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലുപേർ മന്ത്രിയുടെ വീടിന് സമീപമെത്തിയത്.

    യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്ന് പോലീസും സ്ഥലത്ത് എത്തിയിരുന്നു. മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസ്സപ്പെടുകയോ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല.

    Also Read- കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം;പൊലീസുകാർക്ക് പരിക്ക്; ലാത്തി വീശി

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുടെ സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് ഉള്‍പ്പെട്ടിരുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതെ തുടര്‍ന്നാണ് മന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

    അവിഷിത്തിനെ നീക്കാന്‍ പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത് ഇന്നലെയല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്


    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ നീക്കിയത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ് . തന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഭിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകിയത് ഇന്നലെയല്ലെന്ന് വീണാ ജോർജ് പറഞ്ഞു.

    ജൂൺ 15 മുതൽ അവിഷിത്ത് ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നായിരുന്നു നടപടി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവിഷിത്ത് ഓഫീസിൽ എത്താതിരുന്നതെന്നും മന്ത്രി പറഞ്ഞു. അക്രമ സംഭവത്തിൽ അവിഷിത്ത് ഉൾപെട്ടിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    Also Read- രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയെ ജൂൺ 15 മുതൽ വീണാജോര്‍ജിന്റെ സ്റ്റാഫിൽ നിന്ന് നീക്കിയെന്ന് ഉത്തരവ്

    വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി  നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിഷിത്തിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്ന ഉത്തരവിറങ്ങിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റന്‍ഡന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്ന അവിഷിത്ത് കെ,ആറിനെ 15.06.2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. അവിഷിത്തിന് വകുപ്പില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്.

    ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് അവിഷിത്ത് രംഗത്തെത്തിയിരുന്നു.ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ, കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
    Published by:Arun krishna
    First published: