നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുരച്ചുണർത്താൻ യൂത്ത് കോൺഗ്രസ്; തെരുവു നായകളെ വന്ധ്യംകരിക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരിയിൽ സമരം

    കുരച്ചുണർത്താൻ യൂത്ത് കോൺഗ്രസ്; തെരുവു നായകളെ വന്ധ്യംകരിക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരിയിൽ സമരം

    യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്. നഗരസഭയ്ക്ക് മുൻപിൽ കുരച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്. 

    News 18 Malayalam

    News 18 Malayalam

    • Share this:
    തെരുവ്നായകളുടെ ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ചെർപ്പുളശ്ശേരിയിൽ യൂത്ത് കോൺഗ്രസിൻ്റെ കുരച്ചുണർത്തൽ സമരം. തെരുവ് നായകൾക്ക് വന്ധ്യംകരണം നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വേറിട്ട സമരം നടത്തിയത്.

    നാട്ടുകാർ തെരുവ് നായകളെ പേടിച്ച് കഴിയേണ്ടി വരുമ്പോൾ നടപടിയെടുക്കാത്ത നഗരസഭയെ കുരച്ചുണർത്തുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.  അതുകൊണ്ടാണ് ചെർപ്പുളശ്ശേരി നഗരസഭയ്ക്ക് മുൻപിൽ ഇത്തരമൊരു സമരം നടത്തിയതെന്ന് ഇവർ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് മുൻപിൽ കുരച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്. തെരുവ് നായക്കളുടെ വന്ധ്യംകരണം  നടപ്പിലാക്കാൻ നഗരസഭ നടപടിയെടുക്കാത്തതാണ് സമരത്തിന് കാരണം. യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി വിനോദ് കുമാർ സമരം  ഉദ്ഘാടനം ചെയ്തു.

    എന്തായാലും ഈ സമരം കണ്ടെങ്കിലും നഗരസഭ നടപടിയെടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
    നഗരസഭ നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

    സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം

    തൃശൂർ ഒല്ലൂരിൽ സന്ദർശനം നടത്തുമ്പോഴാണ് നടനും രാജ്യസഭാ എം പി യുമായ സുരേഷ്ഗോപി ഒല്ലൂർ എസ് ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ നിറയുകയാണ്. എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട്  സല്യൂട്ട് ചെയ്താണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

    യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോൾ ഇല്ലായെന്നിരിയ്ക്കേ എസ് ഐയെക്കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

    'മോദി പിണറായിയുടെെ കണ്‍കണ്ട ദൈവം';ആയുസിനായി പ്രാര്‍ത്ഥിയ്ക്കണമെന്ന് കെ.സുധാകരന്‍; ചാണകപ്പായസവുമായി യൂത്ത് കോണ്‍ഗ്രസ്

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില്‍ മോദിയ്ക്ക് ആശംസ നേര്‍ന്ന  മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.  മോദിയുടെ ആയുസാണ് പിണറായി ഭരണത്തിന്റെയും ആയുസെന്ന് കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു സുധാകരന്‍. മോദി പിണറായി വിജയന്റെ കണ്‍കണ്ട ദൈവമാണ്. ആയുസിനായി പ്രാര്‍ത്ഥിയ്ക്കണം സുധാകരന്‍ പറഞ്ഞു. കേരളത്തിലെത്തി കാടിളക്കി മറിച്ച് അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങിനെയാണ് അട്ടിമറിയ്കപ്പെട്ടതെന്ന് വെളിവാക്കപ്പെടുകയാണെന്നും സുധാകരന്‍ പറഞ്ഞു.
    Published by:Naveen
    First published:
    )}