കാസർകോട് : പെരിയയിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മാർച്ചിനിടെ നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ തകർന്നിരുന്നു. ഇവിടം സന്ദർശിക്കാനെത്തിയ പാർട്ടി നേതാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്.
Also Read-സോറി; വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റിനോട് പൊലീസും ഭക്ഷ്യവകുപ്പുംശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കല്ല്യാട്ട് പ്രദേശത്തെ് സന്ദർശനത്തിനെത്തിയ നേതാക്കളെ വൈകാരികമായ പ്രതികരണത്തോടെയാണ് സ്ത്രീകൾ തടഞ്ഞത്. കരുണാകരന് എംപി, കെ കുഞ്ഞിരാമന് എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് തുടങ്ങിയവരുടെ സംഘമാണ് ഇവിടെയെത്തിയത്. ഞങ്ങളുടെ രണ്ട് മക്കളെ കൊന്നിട്ട് എന്തിനാണ് വന്നത് എന്ന ചോദ്യവും ഉന്നയിച്ചാണ് സ്ത്രീകൾ നേതാക്കളെ തടഞ്ഞത്. സിപിഎം നേതാക്കൾ ഈ ഭാഗത്തേക്ക് വരണ്ട എന്ന കർശന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.