News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 1, 2021, 1:58 PM IST
കടയ്ക്കലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
കൊല്ലം: യുഡിഎഫിന് നിലവിൽ ഒരു സീറ്റ് പോലും ഇല്ലാത്ത ജില്ലയാണ് കൊല്ലം. ഈ തിരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴാണ് ചടയമംഗലത്തെ പൊട്ടിത്തെറി. ചടയമംഗലം സീറ്റ്
മുസ്ലീംലീഗിന് നൽകാനുള്ള നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കടയ്ക്കലിലായിരുന്നു പ്രതിഷേധ പ്രകടനം.
സ്ഥാനാർത്ഥിത്വത്തിലേക്ക് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ഡിസിസി സെക്രട്ടറി ചന്ദ്രബോസ് എന്നിവരുടെ പേരുകൾ കോൺഗ്രസിൽനിന്ന് ഉയർന്നിരുന്നു. സീറ്റ് മുസ്ലീംലീഗിന് നൽകരുതെന്നാവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുമുണ്ട്.
Also Read
വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി
ചടയമംഗലം പഞ്ചായത്തിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് മുസ്ലിംലീഗിനുള്ളതെന്നും ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചടയമംഗലം ആവശ്യപ്പെട്ടിട്ടില്ലെന്നും കരുനാഗപ്പള്ളിയോ ഇരവിപുരമോ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചതെന്നുമാണ് ജില്ലയിലെ ലീഗ് നേതാക്കൾ പറയുന്നത്. നിലവിൽ ലീഗ് മത്സരിക്കുന്ന പുനലൂർ സീറ്റ് വിട്ടുകൊടുക്കാമെന്ന ധാരണയിലാണ് തെക്കൻ കേരളത്തിൽ പാർട്ടി മറ്റൊരു സീറ്റ് ആവശ്യപ്പെടുന്നത്.
തെക്കൻ കേരളത്തിൽ നിലവിൽ ഒരു സീറ്റ് മാത്രമാണ് ലീഗിനുള്ളത്. അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ തർക്കം കോൺഗ്രസിൽ സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. സ്വതവെ ബാലികേറാ മലയാണ് യുഡിഎഫിനെ സംബന്ധിച്ച് കൊല്ലം ജില്ല. 15 വർഷമായി ഒരു കോൺഗ്രസ് എംഎൽഎ പോലും ജില്ലയിൽ ഉണ്ടായിട്ടില്ല. ആർഎസ്പി ജയിച്ചത് മാത്രമായിരുന്നു യുഡിഎഫിന് ആശ്വാസം.
ചടയമംഗലത്ത് ഇതുവരെ കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണൻ മാത്രമാണ് ജയിച്ചത്. എന്നാൽ ഇക്കുറി അദ്ദേഹം മത്സരത്തിന് തയ്യാറല്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യമാണ് പ്രയാർ ഗോപാലകൃഷ്ണൻ നേതൃത്വത്തിന് മുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Also Read
'മുസ്ലിം ലീഗിൽ കളങ്കിതരായ സ്ഥാനാർത്ഥികൾ ഇല്ല': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർഥികളെ മുസ്ലിംലീഗ് നിർത്തിയെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ലീഗ് മത്സരിച്ചാൽ മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകൾ നഷ്ടമാകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Published by:
Aneesh Anirudhan
First published:
March 1, 2021, 1:58 PM IST