HOME » NEWS » Kerala » YOUTH CONGRESS PROTESTS AGAINST SACHIN TENDULKAR IN KOCHI AS TV SVJ

കൊച്ചിയിൽ സച്ചിന്‍ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ കരി ഓയിലൊഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

താരത്തിന്‍റെ നിലപാട് ഇന്ത്യക്ക് തന്നെ അപമാനമാണെന്ന്  ആരോപിച്ച ഇവർ സച്ചിൻ ടെണ്ടുൽക്കർ  നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്.

News18 Malayalam | news18-malayalam
Updated: February 6, 2021, 6:33 AM IST
കൊച്ചിയിൽ സച്ചിന്‍ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ കരി ഓയിലൊഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
താരത്തിന്‍റെ നിലപാട് ഇന്ത്യക്ക് തന്നെ അപമാനമാണെന്ന്  ആരോപിച്ച ഇവർ സച്ചിൻ ടെണ്ടുൽക്കർ  നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്.
  • Share this:
കൊച്ചി: കർഷക സമരത്തെ പിന്തുണച്ച അന്തരാഷ്ട്ര സെലിബ്രിറ്റികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയ സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധം. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ കരിഓയിൽ പ്രതിഷേധം. സച്ചിൻ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സച്ചിൻ പവലിയന് മുന്നിലായിരുന്നു പ്രതിഷേധം.

Also Read-മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്നു പരാതി; മാണി സി കാപ്പനെതിരെ വഞ്ചന കുറ്റത്തിന് കേസ്

കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശികളെ വിമർശിച്ചു കൊണ്ടായിരുന്നു സച്ചിൻ  നിലപാടെടുത്തത്.  ഇത് കർഷകർക്കെതിരെയാണെന്ന് ആരോപിച്ചുകൊണ്ട് സച്ചിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്.  ടെണ്ടുൽക്കറെ പിന്തുണച്ചു കൊണ്ടും ആളുകളെത്തി. സമൂഹമാധ്യമങ്ങളിലൂടെ വാദപ്രതിവാദം തുടരുന്നതിനിടെയാണ് സച്ചിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പ്രതിഷേധം.

Also Read-‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം; സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം': മുഖ്യമന്ത്രി

സച്ചിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. താരത്തിന്‍റെ നിലപാട് ഇന്ത്യക്ക് തന്നെ അപമാനമാണെന്ന്  ആരോപിച്ച ഇവർ സച്ചിൻ ടെണ്ടുൽക്കർ  നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Also Read 'തൊഴിലാളി വര്‍ഗത്തില്‍ പിറന്ന പലരും മുതലാളിവര്‍ഗത്തിന്റെ പുത്രവേഷത്തില്‍ തിമര്‍ക്കുന്നു'; കെ. സുധാകരനെ പിന്തുണച്ച് ഡോ. ആസാദ്

ക്രിക്കറ്റ് മത്സരങ്ങൾക്കായും കേരള ബ്ലാസ്റ്റേഴ്സ് ഉടമയായുമൊക്കെ കൊച്ചിയിലെത്തിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർക്കു വികാരനിർഭരമായ അനുഭവങ്ങൾ നൽകിയിട്ടുള്ള സ്ഥലമാണ് കലൂർ സ്റ്റേഡിയം. സ്റ്റേഡിയത്തിലെ സച്ചിൻ പവലിനെ മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. സച്ചിൻ ടെണ്ടുൽക്കർ നിലപാടിനെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു സംഘടന പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.



ഇന്ത്യയിൽ ദിവസങ്ങളായി തുടർന്നു വരുന്ന കർഷകസമരത്തിന് ആഗോള തലത്തിൽ നിരവധി സെലിബ്രിറ്റികൾ പ്രതികരിച്ചതിന് പിന്നാലെയാണ് സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ നിരവധി കായിക താരങ്ങളും സിനിമാ താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നത്. കര്‍ഷക സമരം അന്താരാഷ്​ട്രതലത്തില്‍ ചര്‍ച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസര്‍ക്കാർ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട' എന്ന കാംപയ്ൻ ഒരുക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി സച്ചിൻ ചെയ്ത ട്വീറ്റാണ് പ്രതിഷേധങ്ങൾക്കടിസ്ഥാനം.

''ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല.  ഇന്ത്യക്കാര്‍ക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയില്‍ നമുക്ക്​ ഒരുമിച്ചുനില്‍ക്കാം'' എന്നായിരുന്നു സച്ചിൻ പ്രതികരിച്ചത്.
Published by: Asha Sulfiker
First published: February 6, 2021, 6:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories