നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം

    സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം

    യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്

    youth-Congress_Protest

    youth-Congress_Protest

    • Share this:
    പാലക്കാട്: തൃശൂർ ഒല്ലൂരിൽ സന്ദർശനം നടത്തുമ്പോഴാണ് നടനും രാജ്യസഭാ എം പി യുമായ സുരേഷ്ഗോപി ഒല്ലൂർ എസ് ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ നിറയുകയാണ്. എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട്  സല്യൂട്ട് ചെയ്താണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

    യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോൾ ഇല്ലായെന്നിരിയ്ക്കേ എസ് ഐയെക്കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

    സംഭവത്തിൽ പൊലീസ് അസോസിയേഷനും സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകാനാണ് സുരേഷ് ഗോപി പറയുന്നത്.

    ഒല്ലൂരിൽ ശക്തമായ കാറ്റുമൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിയ്ക്കുമ്പോഴായിരുന്നു വിവാദ സംഭവം. തൃശൂർ മേയറും മുൻപ് പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു.

    'എം പി യുടെ മുമ്പിൽ വാഹനം കൊണ്ടു വന്നിട്ട് ഓഫീസർ ഇരിക്കുന്നത് ശരിയല്ല'; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപി

    ഒല്ലൂർ എസ്.ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. എം പി യുടെ മുമ്പിൽ വാഹനം കൊണ്ടു വന്നിട്ട് ഓഫീസർ ഇരിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ഉള്ളവർ രാജ്യ സഭ ചെയർമാനോട് പരാതി അറിയിക്കട്ടെ. വളരെ സൗമ്യമായിട്ടാണ് എസ്.ഐയെ വിളിച്ചു വരുത്തിയത്. താൻ തിരിച്ചു സല്യൂട്ട് അടിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി.

    Also Read- യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തി

    ഒല്ലൂർ എസ്.ഐയെ കൊണ്ട് സുരേഷ്ഗോപി എം.പി സല്യൂട്ട് ചെയ്യിപ്പിച്ചത് വാർത്തയായിരുന്നു. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

    ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണർ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണർ സിനിമ വമ്പൻ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
    Published by:Anuraj GR
    First published:
    )}