• HOME
  • »
  • NEWS
  • »
  • kerala
  • »
  • YOUTH CONGRESS STATE COMMITTEE SHARPLY CRITICISES SHAFI PARAMBIL SAR TV

'ഷാഫിയും ശബരിയും ഏകാധിപതികള്‍'; പാര്‍ടൈം പ്രസിഡണ്ടിനെ സംഘടനയ്ക്ക് വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി

പ്രതിപക്ഷ യുവജന സംഘടന ആയിട്ടും, സമര രംഗത്ത് സജീവമാകാന്‍ കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല.

shafi parambil

shafi parambil

  • Share this:
തിരുവനന്തപുരം: നാളുകളായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയില്‍ നില നിന്നിരുന്ന പ്രതിഷേധം അണപൊട്ടി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സംസ്ഥാന കമ്മിറ്റിയില്‍ കൂടിയാലോചന നടത്താതെയാണ് ഷാഫി പറമ്പില്‍ തീരുമാനങ്ങളെടുക്കുന്നത്. ഏകപക്ഷീയ നിലപാടാണ് പ്രസിഡന്റ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലും ശബരിനാഥും ചേര്‍ന്ന കോക്കസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഘടനയെ വേണ്ട രീതിയില്‍ ചലിപ്പിക്കാന്‍ ഷാഫി പറമ്പിലിന് കഴിയുന്നില്ലെന്നും സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പാര്‍ടൈം പ്രസിഡന്റ് ആയിട്ടാണ് ഷാഫി പറമ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പ് ഭേദമെന്യേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷാഫിക്കെതിരെ രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിപക്ഷ യുവജന സംഘടന ആയിട്ടും, സമര രംഗത്ത് സജീവമാകാന്‍ കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി പുന സംഘടിപ്പിക്കാത്തതിനെതിരെയും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വികാരം ഉണ്ട്. എ- ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന സമിതി അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഷാഫി പറമ്പില്‍ രാജിവച്ചഒഴിണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമീപനം സംബന്ധിച്ച് വലിയ വിമര്‍ശനമുയര്‍ന്നു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയം ആയിട്ടും യൂത്ത് കോണ്‍ഗ്രസ് ഇതുവരെ അഭിപ്രായം പറഞ്ഞില്ല. സംസ്ഥാന പ്രസിഡന്റടെ ഗുരുതര വീഴ്ച ആണിത് .

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമര്‍ശനമുയര്‍ന്നു. ആദ്യം എടുത്ത നിലപാട് പിന്നീട് തിരുത്തി പറഞ്ഞത് ശരിയായില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന നിലപാടായിരുന്നു ഇത്. കോണ്‍ഗ്രസ് പുനസംഘടനക്കൊപ്പം യൂത്ത് കോണ്‍ഗ്രസും പുന സംഘടിപ്പിക്കണം എന്നതാണ് ആവശ്യം.
Published by:Sarath Mohanan
First published:
)}