രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള പണപ്പിരിവ് യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചു; പണം തിരികെ നൽകും

കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നതായി രമ്യാ ഹരിദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് തീരുമാനം

news18
Updated: July 22, 2019, 7:50 PM IST
രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള പണപ്പിരിവ് യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചു; പണം തിരികെ നൽകും
mullappally- ramya haridas
  • News18
  • Last Updated: July 22, 2019, 7:50 PM IST
  • Share this:
പാലക്കാട്: ആലത്തൂർ എം പി രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് ഉപേക്ഷിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പിരിച്ച പണം സംഭാവന നൽകിയവർക്ക് തിരിച്ചു നൽകാനും യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിയ്ക്കുന്നതായി രമ്യാ ഹരിദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി വിമർശിച്ചതോടെ ആലത്തൂർ എം പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാൻ നടത്തിയ പണപ്പിരിവ് ഉപേക്ഷിക്കാൻ യൂത്ത് കോൺഗ്രസ് നിർബന്ധിതരാവുകയായിരുന്നു. 14 ലക്ഷം രൂപ പിരിയ്ക്കാനായിരുന്നു തീരുമാനം. ഇതിൽ 6.13 ലക്ഷം രൂപ പിരിച്ചെടുത്തു. ഈ തുക സംഭാവന നൽകിയ ആളുകൾക്ക് തിരിച്ചു നൽകാനും യൂത്ത് കോൺഗ്രസ് ആലത്തൂർ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.

പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരെ അപവാദ പ്രചാരണം നടത്തിയ ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ് നൽകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ അനിൽ അക്കര എം എൽ എയും പങ്കെടുത്തു. പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം തേടാതെ വിമർശനമുന്നയിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാട് ശരിയായില്ലെന്ന വിമർശനവും യോഗത്തിലുയർന്നു. എന്നാൽ കെപിസിസി അധ്യക്ഷനെ മറികടന്ന് പണപ്പിരിവുമായി പോകേണ്ടെന്ന് യോഗം തീരുമാനിയ്ക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിയ്ക്കുന്നതായി രമ്യാ ഹരിദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

First published: July 22, 2019, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading