ഇന്റർഫേസ് /വാർത്ത /Kerala / 'പ്രതിഭ'യെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലഹം; കെ എസ് ശബരീനാഥന് എതിരെ മറ്റൊരു വൈസ് പ്രസിഡന്റ്

'പ്രതിഭ'യെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലഹം; കെ എസ് ശബരീനാഥന് എതിരെ മറ്റൊരു വൈസ് പ്രസിഡന്റ്

കെ എസ് ശബരീനാഥൻ എംഎൽഎ

കെ എസ് ശബരീനാഥൻ എംഎൽഎ

സഹഭാരവാഹി ശബരിനാഥൻ പ്രതിഭ ഹരിക്കു നൽകിയ സർട്ടിഫിക്കറ്റ് ദൗർഭാഗ്യകരമാണെന്നാണ് മറ്റൊരു വൈസ് പ്രസിഡന്റായ എൻ എസ് നുസൂറിന്റെ വാദം.

  • Share this:

കായംകുളം എംഎൽഎ യു പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിലുള്ള ഭിന്നതയിൽ അനാവശ്യമായി ഇടപെട്ട് കുടുങ്ങിയ അവസ്ഥയിലാണ് യൂത്ത് കോൺഗ്രസ്. പ്രതിഭക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടികാട്ടിയുളള ശബരിനാഥന്റെ പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസിലെ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. ശബരിയുടെത് അനാവശ്യ ഇടപെടൽ എന്ന അഭിപ്രായമാണവർക്ക്. വൈസ് പ്രസിഡന്റായ ശബരിനാഥനെതിരെ മറ്റൊരു വൈസ് പ്രസിഡന്റായ എൻ എസ് നുസൂറാണ്  രംഗത്ത് വന്നത്.

സഹഭാരവാഹി ശബരിനാഥൻ പ്രതിഭ ഹരിക്കു നൽകിയ സർട്ടിഫിക്കറ്റ് ദൗർഭാഗ്യകരമാണെന്നാണ് നുസൂറിന്റെ വാദം. സിപിഎമ്മുകാർ തമ്മിലുളള വിഷയം യൂത്ത് കോൺഗ്രസ്സിന്റെ ഭാഗമല്ല. സഹപ്രവർത്തകർ എന്ന നിലയിലുള്ള പിന്തുണ പ്രതിപക്ഷ യുവജന സംഘടനയുടെ പിന്തുണയായി കരുതേണ്ടെന്ന എ ഗ്രൂപ്പിന്റെ വികാരവും നുസൂർ പങ്കുവയ്ക്കുന്നു. സഹപ്രവർത്ത എന്ന കണ്ണിൽ നിന്നും മാറി  യുവജന സംഘടന നേതാവ് എന്ന രീതിയിൽ തിരിച്ചറിയേണ്ടിയിരുന്നു എന്ന ജാഗ്രത കുറവ് കൂടി ശബരിയുടെ എതിർ ചേരി ചൂണ്ടികാട്ടുന്നു.

യൂത്ത് കോൺഗ്രസിലെ പ്രബല വിഭാഗം തിരിഞ്ഞതോടെ  ആദ്യ പോസ്റ്റിൽ വിശദീകരണവുമായി ശബരീനാഥൻ വീണ്ടുമെത്തി. പ്രതിഭയെ പുകഴ്ത്തിയിട്ടില്ലെന്നാണ് വിശദീകരണം. എംഎൽഎ ഓഫീസ് അടച്ചിട്ടതിൽ തെറ്റില്ലെന്നാണ് രണ്ടാമത്തെ പോസ്റ്റിലും. ശബരിയോട്  വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമായി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]

അതിനിടെ പ്രതിഭക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്  സെക്രട്ടറി എ എം രോഹിത് മുഖ്യമന്ത്രിയെയും വനിത കമ്മീഷനെയും സമീപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചുളളതാണെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു. പ്രതിഭയുടെ  അശ്ലീല പദപ്രയോഗങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണെന്നും പരാതിയിൽ പറയുന്നു.

First published:

Tags: Alappuzha, Cpm, Journalist, Prathibha facebook post, Prathibha MLA, Youth congress