• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഔദ്യോഗികസ്ഥാനത്തിരുന്ന് DYFI ജാഥാ മാനേജരായി പ്രവർത്തിക്കുന്നു'; ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി

'ഔദ്യോഗികസ്ഥാനത്തിരുന്ന് DYFI ജാഥാ മാനേജരായി പ്രവർത്തിക്കുന്നു'; ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി

ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചുകൊണ്ട് ഡിവൈഎഫ്ഐ ജാഥയുടെ മാനേജരായി പ്രവർത്തിക്കുന്നതിന് ചിന്താ ജെറോമിനെതിരെ യൂത്ത് കോൺഗ്രസ്. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

    ചിന്ത ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിനു ചുള്ളിയില്‍ ആരോപിക്കുന്നു. ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുന്നതാണ് അഭികാമ്യമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.

    യുവജന കമ്മീഷന്‍ സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. സർക്കാർ സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തി അംഗീകരിക്കാനാകില്ല. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

    മുസ്ലീം ലീഗ് പതാകയെ അപമാനിച്ചെന്ന വിവാദം; പരാതിക്കാരനെ തള്ളി ലീഗ് നേതൃത്വം

    കോൺഗ്രസ് നേതാവ് ലീഗ് പതാകയെ അപമാനിച്ചെന്ന വിവാദത്തിൽ പരാതിക്കാരനെ തള്ളി മുസ്ലിംലീഗ് നേതൃത്വം. ആരോപണം അടിസ്ഥാനരഹിതമാണെന്നും, പരാതിക്കാരൻ ആയ വെമ്പായം നസീർ പാർട്ടി ഭാരവാഹി അല്ലെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം പാർട്ടി പതാകയെ അപമാനിച്ചിട്ടും, കോൺഗ്രസ് നേതാക്കൾക്കെതിരെ നിലപാട് എടുക്കാത്ത നടപടിയിൽ ലീഗിനകത്ത് തന്നെ വലിയ എതിർപ്പുണ്ട്.

    കോൺഗ്രസ് - ലീഗ് ബന്ധം തന്നെ മോശമാക്കുന്ന തരത്തിൽ വിവാദം ഉയർന്നത്തോടെയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അടിയന്തര യോഗം ചേർന്നത്. മുസ്ലിം ലീഗിന്റെ പതാക വലിചെറിഞ്ഞന്നും മോശമായ പരാമർശം നടത്തിയുമെന്നുള്ള വാർത്ത വസ്തുത വിരുദ്ധമാണെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.
    യുഡിഎഫിന്റെ യോഗമല്ല, കോൺഗ്രസ് പരിപാടിയാണ് നടന്നത്. പരാതിക്കാരൻ ആയ വെമ്പായം നസീർ മുസ്ലിംലീഗിന്റെ ഭാരവാഹി അല്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു.

    അതേസമയം, വിഷയത്തിൽ ലീഗ് നേതൃത്വം എടുത്ത നിലപാടിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്. സംഘപരിവാർ നേതാക്കൾ പോലും നടത്താത്ത രൂക്ഷമായ പരാമർശം നടത്തിയിട്ടും, മുന്നണിക്കകത്ത് പരാതി ഉന്നയിക്കാൻ പോലും ലീഗ് തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രാദേശിക തർക്കം ആണെന്നും, വിഷയം പറഞ്ഞവസാനിപ്പിക്കണമെന്നും ഉള്ള ധാരണയിലാണ് മുസ്ലിം ലീഗ് നേതൃത്വം ഈ നിലപാടെടുത്തതെന്നാണ് സൂചന.
    Published by:Anuraj GR
    First published: