• HOME
 • »
 • NEWS
 • »
 • kerala
 • »
 • Youth Congress | എറണാകുളത്ത് ഗതാഗതം തടഞ്ഞുള്ള സിനിമാ ചിത്രീകരണം ഇനി അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ്

Youth Congress | എറണാകുളത്ത് ഗതാഗതം തടഞ്ഞുള്ള സിനിമാ ചിത്രീകരണം ഇനി അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ്

പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള സിനിമാ ഷൂട്ടിങ് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

 • Last Updated :
 • Share this:
  കൊച്ചി: ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്(Youth Congress). പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള സിനിമാ ഷൂട്ടിങ് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

  സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി വ്യക്തമാക്കി.

  അതേസമയം ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, എറണാകുളം സൗത്ത് മുന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്.

  സ്റ്റേഷനിലേക്ക് പ്രവേശിക്കും മുന്‍പ് ഇവര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തു. കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

  അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

  Also Read-Joju George | ജോജുവുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

  അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പൊലീസിന്റേത് ഏക പക്ഷീയമായ നിലപാടാണ്. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. വനിതകളുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. മഹിളാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്കാകും മാര്‍ച്ച് നടത്തുക. കേസില്‍ നിയമപരമായി പ്രവര്‍ത്തിക്കും.

  കഴിഞ്ഞ ദിവസം വഴി തടഞ്ഞുള്ള സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയതോടെയാണ് കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു രംഗത്തെത്തിയതാണ് അനിഷ്ട സംഭവത്തിന് കാരണം.

  Also Read-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോജു ജോര്‍ജ് അസഭ്യം പറഞ്ഞെന്ന് കെ. ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ചയാളെന്ന് അന്‍വര്‍ സാദത്ത്

  ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളെ അസഭ്യം വിളിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ജോജുവിന്റെ വാഹനം തടഞ്ഞും കുത്തിയിരുന്നുമായി പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തുന്ന പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് ജോജുന്റെ നിലപാട്. ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
  Published by:Jayesh Krishnan
  First published: